ഏഷ്യൻ ഗെയിംസ് വനിത ക്രിക്കറ്റ് സെമിയിൽ ബംഗ്ലാദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഫൈനലിൽ എത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ ഇന്ത്യ 51 റൺസിന് എറിഞ്ഞിടുകയായിരുന്നു.
പൂജ വസ്ട്രാക്കർ നാല് വിക്കറ്റ് നേടിയാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. ബംഗ്ലാദേശ് നിരയിൽ നാല് താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്. 17.5 ഓവറിൽ ടീം ഓൾഔട്ട് ആയപ്പോൾ 12 റൺസ് നേടിയ നിഗാർ സുൽത്താനയാണ് ടീമിന്റെ ടോപ് സ്‌കോറർ.
ഒരു ഘട്ടത്തിൽ 25/6 എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് 50 റൺസ് കടക്കില്ലെന്നാണ് കരുതിയത്. നാഹിദ അക്തർ 9 റൺസുമായി പുറത്താകാതെ നിന്നു. രാജേശ്വരി ഗയക്വാദ്, അമൻജോത് കൗർ, ടിറ്റാസ് സാധു, ദേവിക വൈദ്യ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ഇന്ത്യക്കു വേണ്ടി സ്മൃതി മന്ദാന (7), ഷഫാലി
വർമ്മ (17) എന്നിവരുടെ വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ജയിച്ചു. ജെമിമ
റോഡ്രിഗസ് (20), കനിക അഹൂജ (1) എന്നിവർ പുറത്താകാതെ നിന്നു. ഫൈനലിൽ
പാകിസ്ഥാൻ ശ്രീലങ്ക വിജയികളെ തിങ്കളാഴ്ച നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്