കേരള ബ്ലാസ്റ്റേഴ്‌സ് കോച്ചായി ആഷ്‌ലി വെസ്റ്റ് വുഡിനെ നിയമിച്ചു

MARCH 28, 2026, 4:43 AM

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായി ഇംഗ്‌ളണ്ടുകാരൻ ആഷ്‌ലി വെസ്റ്റ്‌വുഡിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് മുഖ്യപരിശീലകൻ ഡേവിഡ് കറ്റാലയെയും സഹപരിശീലകരെയും പുറത്താക്കിയതിന് പിന്നാലെയാണ് ക്ലബ് ബ്രിട്ടീഷ് പരിശീലകനെ എത്തിച്ചത്. ഈ സീസണിന്റെ അവസാനംവരെയാണ് കരാർ.

സീസണിൽ ഇതുവരെ ടീമിന് ജയിക്കാനായിട്ടില്ല. ആറ് മത്സരങ്ങളിൽ അഞ്ചെണ്ണവും തോറ്റു. സമനിലയിലൂടെ നേടിയ ഒരുപോയിന്റാണ് ഏകസമ്പാദ്യം. നിലവിൽ 13 -ാം സ്ഥാനത്തുള്ള ടീം തരംതാഴ്ത്തൽ ഭീഷണിയും നേരിടുന്നുണ്ട്. അവശേഷിക്കുന്ന മത്സരങ്ങൾ ജയിച്ച് ടീമിനെ ആദ്യ സ്ഥാനങ്ങളിലേക്കെത്തിക്കുകയെന്ന ദുഷ്‌കരമായ ദൗത്യമാണ് ആഷ്‌ലി വെസ്റ്റ്‌വുഡിന് മുന്നിലുള്ളത്.

ഏപ്രിൽ അഞ്ചിന് സ്‌പോർട്ടിംഗ് ക്ലബ് ഡൽഹിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഐ.എസ്.എല്ലിൽ മുമ്പ് എ.ടി.കെ, പഞ്ചാബ് എഫ്.സി ടീമുകളെയും വെസ്റ്റ്‌വുഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഹോംഗ്‌കോംഗ് ദേശീയ ഫുട്ബാൾ ടീമിന്റെ പരിശീലകനായാണ് ഏറ്റവും ഒടുവിൽ പ്രവർത്തിച്ചത്. കൊച്ചിയിലെത്തിയ ആഷ്‌ലി അടുത്തദിവസം ചുമതലയേൽക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam