വീണ്ടും തകർപ്പൻ ജയവുമായി ആഴ്‌സണലും, മാഞ്ചസ്റ്റർ യുണൈറ്റഡിനും ആസ്റ്റൺ വില്ലയ്ക്കും ജയം

FEBRUARY 25, 2024, 7:06 PM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും തകർപ്പൻ വിജയവുമായി ആഴ്‌സണൽ. ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ആഴ്‌സണൽ തകർത്തെറിഞ്ഞത്. ന്യൂകാസിൽ താരം വെൻ ബോട്മാന്റെ സെൽഫ് ഗോളാണ് ആഴ്‌സണലിന് ലീഡ് നൽകിയത്. കെയ് ഹാവെർട്‌സ്, ബുക്കായോ സാക്ക, ജാക്കൂബ് കിവിയോർ എന്നിവരുടെ ഗോളുകൾ ആഴ്‌സണലിന്റെ ലീഡ് ഉയർത്തി. 84-ാം മിനിറ്റിൽ ജോ വില്ലോക്ക് ന്യൂകാസിലിനായി ആശ്വാസ ഗോൾ നേടി.

തുടർവിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയേറ്റു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫുൾഹാം റെഡ് ഡെവിൾസിനെ പരാജയപ്പെടുത്തി.

നോട്ടിങ്ഹാം ഫോറസ്റ്റിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ആസ്റ്റൺ വില്ലയും വിജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തിൽ ബേൺലിയെ ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ 26 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുമായി ലിവർപൂളാണ് മുന്നിൽ. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 59 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും 58 പോയിന്റുമായി ആഴ്‌സണൽ മൂന്നാമതുമുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam