സിംഗപ്പൂരിൽ നടന്ന തങ്ങളുടെ രണ്ടാം പ്രീ സീസൺ മത്സരത്തിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ 3-2 ന് തോൽപ്പിച്ച് ആഴ്‌സണൽ. മത്സരത്തിന് മുമ്പ് തങ്ങളുടെ പുതിയ സ്‌ട്രൈക്കർ വിക്ടർ ഗ്യോകെറസിനെ ആഴ്‌സണൽ സ്റ്റേഡിയത്തിൽ അവതരിപ്പിച്ചിരുന്നു. ഇരു ടീമുകളും പ്രമുഖതാരങ്ങളെ കളത്തിൽ ഇറക്കിയ മത്സരത്തിൽ ആറാം മിനിറ്റിൽ ടൊണാലിയുടെ പാസിൽ നിന്നു പുതുതായി ടീമിൽ എത്തിയ ആന്റണി എലാങ ന്യൂകാസ്റ്റിലിനെ മുന്നിലെത്തിച്ചത്. എന്നാൽ 33-ാമത്തെ മിനിറ്റിൽ കായ് ഹാവർട്‌സിന്റെ ബാക്ക് ഹീൽ പാസിൽ നിന്നു ഗോൾ നേടിയ മിഖേൽ മെറീനോ ആഴ്‌സണലിനെ ഒപ്പം എത്തിച്ചു.
തുടർന്ന് തൊട്ടടുത്ത നിമിഷം വേഗത്തിൽ എടുത്ത ഫ്രീകിക്കിൽ നിന്നും ഹാവർട്‌സിന്റെ ക്രോസ് തടയാനുള്ള അലക്‌സ് മർഫിയുടെ ശ്രമം സെൽഫ് ഗോളിലൂടെ ആഴ്‌സണൽ മത്സരത്തിൽ മുന്നിലെത്തി. രണ്ടാം പകുതിയിൽ ഇരു ടീമുകളും നിരവധി മാറ്റങ്ങൾ വരുത്തി. തുടർന്ന് 58-ാമത്തെ മിനിറ്റിൽ ലൂയിസ് മൈലിയുടെ പാസിൽ നിന്നു മികച്ചൊരു ഫിനിഷിംഗിലൂടെ ജേക്കബ് മർഫി ന്യൂകാസ്റ്റിലിനെ ഒപ്പം എത്തിച്ചു.
തുടർന്ന് 15 കാരനായ ആഴ്‌സണൽ യുവതാരം മാക്‌സ് ഡോൺമാന്റെ മിന്നുന്ന പ്രകടനമാണ് മൈതാനത്ത് കാണാനായത്. രണ്ടു തവണ ന്യൂകാസ്റ്റിൽ ഗോൾ കീപ്പർമാരെ പരീക്ഷിച്ച ഡോൺമാൻ 84-ാമത്തെ മിനിറ്റിൽ പെനാൽട്ടിയും നേടി. ഡോൺമാന്റെ നീക്കം തടയാൻ ശ്രമിച്ചത് ഫൗളായതിനെ തുടർന്ന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട് ക്യാപ്ടൻ മാർട്ടിൻ ഒഡഗാർഡ് ആഴ്‌സണലിന് ജയം സമ്മാനിക്കുക ആയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്