2022 ലോകകപ്പ് നേടിയതിനു പിന്നാലെ സ്വന്തമാക്കിയ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം അർജന്റീനയ്ക്ക് നഷ്ടമാവുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനോട് തോൽവി നേരിട്ടതാണ് അർജന്റീനയ്ക്ക് തിരിച്ചടിയായത്. ഈ മാസം പതിനെട്ടിന് ഫിഫ പുറത്തിറക്കുന്ന റാങ്കിംഗിൽ അർജന്റീന മൂന്നാം സ്ഥാനത്തേക്ക് വീഴും. സ്‌പെയ്ൻ ഒന്നാം റാങ്കിലേക്ക് കുതിക്കുമ്പോൾ ഫ്രാൻസായിരിക്കും രണ്ടാം സ്ഥാനത്ത്. രണ്ടു വർഷത്തിനും നാല് മാസത്തിനും ശേഷമാണ് അർജന്റീനയ്ക്ക് ഒന്നാം റാങ്ക് നഷ്ടമാവുന്നത്.
ഇംഗ്ലണ്ട്, പോർട്ടുഗൽ, ബ്രസീൽ, നെതർലൻഡ്‌സ്, ബെൽജിയം, ക്രോയേഷ്യ, ഇറ്റലി എന്നിവരാണ് നാല് മുതൽ പത്തുവരെ സ്ഥാനങ്ങളിൽ. ഫിഫ മത്സരങ്ങൾക്ക് 25 പോയിന്റും സൗഹൃദ മത്സരങ്ങൾക്ക് അഞ്ച് പോയിന്റുമാണ് റാങ്കിംഗിൽ കിട്ടുക. പുതിയ റാങ്കിംഗ് വരുമ്പോൾ ഇന്ത്യയും മുന്നേറാൻ സാധ്യത ഏറെയാണ്. അടുത്തിടെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു ടീം. അവസാനം വന്ന റാങ്കിംഗിൽ ആറ് സ്ഥാനം നഷ്ടമായ ഇന്ത്യ 133-ാം റാങ്കിലേക്ക് വീണിരുന്നു. സമീപ കാലത്തെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിംഗാണിത്.
2016 ഡിസംബറിൽ 135-ാം സ്ഥാനത്തായതാണ് ഇതിന് മുൻപത്തെ മോശം പ്രകടനം. 97-ാം സ്ഥാനം വരെ ഉയർന്ന ഇന്ത്യക്ക് തുടർച്ചയായ തോൽവികളാണ് തിരിച്ചടിയായത്. ഖാലീദ് ജമീൽ വരുന്നതിന് മുമ്പ് അവസാന പതിനാറ് മത്സരത്തിൽ നിന്ന് ഇന്ത്യ ഒറ്റക്കളിയിൽ മാത്രമാണ് ജയിച്ചത്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് കോച്ച് മനോലോ മാർക്വേസ് അടുത്തിടെ സ്ഥാനം ഒഴിഞ്ഞിരുന്നു.
എ.എഫ്.സി ഏഷ്യ കപ്പ് യോഗ്യതാ മത്സരത്തിൽ ഫിഫ റാങ്കിംഗിൽ ഇന്ത്യയെക്കാൾ ഏറെ പിന്നിലുള്ള ഹോങ്കോംഗിനോട് തോറ്റതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.
2024ൽ ഇഗോർ സ്റ്റിമാക്കിന്റെ പിൻഗാമിയായാണ് ഐ.എസ്.എല്ലിൽ എഫ്.സി ഗോവയുടെ പരിശീലകൻ കൂടിയായിരുന്നു മാർക്വേസ് ഇന്ത്യൻ ടീമിന്റെ പരിശീലകനായത്. രണ്ട് വർഷത്തേക്കായിരുന്നു കരാർ. ആദ്യ സീസണിൽ ഗോവയുടെയും ഇന്ത്യയുടെയും പരിശീലക ചുമതല ഒരുമിച്ചായിരുന്നു മാർക്വേസ് വഹിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്