പ്രൊഫഷണൽ ക്രിക്കറ്റ് കരിയറിന് തിരശീലയിട്ട് അമിത് മിശ്ര

SEPTEMBER 5, 2025, 4:00 AM

മുംബയ്: കാൽനൂറ്റാണ്ടോളം നീണ്ട പ്രൊഫഷണൽ ക്രിക്കറ്റ് കരിയറിന് തിരശീലയിട്ട് ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്ര. 22 ടെസ്റ്റുകളിലും 36 ഏകദിനങ്ങളിലും 10 ടി20കളിലും അമിത് മിശ്ര ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുണ്ട്. 42-ാം വയസിലാണ് വിരമിക്കൽ പ്രഖ്യാപനം. ഐ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൾസ്, ഡെക്കാൻ ചാർജേഴ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ലക്‌നൗ സൂപ്പർ ജയന്റ്‌സ് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2008 മുതൽ 2024വരെയുള്ള കാലയളവിൽ 2022ലൊഴികെ എല്ലാ സീസണിലും മിശ്ര ഐ.പി.എല്ലിൽ കളിച്ചിട്ടുണ്ട്. ആദ്യ ഐ.പി.എൽ സീസണിൽ ഹാട്രിക് നേടിയ താരമാണ് മിശ്ര.

2003 ഏപ്രിൽ 13ന് ഢാക്കയിൽ ബംഗ്ലാദേശിനെതിരെയാണ് ഏകദിനത്തിൽ അങ്ങേറിയത്. 2016ൽ വിശാഖപട്ടണത്ത് ന്യൂസിലാൻഡിനെതിരെ അവസാന ഏകദിന മത്സരം. 36 ഏകദിനങ്ങളിൽ നിന്ന് 64 വിക്കറ്റുകൾ. രണ്ട് തവണ അഞ്ചുവിക്കറ്റ് നേട്ടം. ബാറ്റിംഗിൽ 43 റൺസ്. 2008 ഒക്ടോബർ 17ന് മൊഹാലിയിൽ ഓസ്‌ട്രേലിയയ്ക്ക് എതിരെയാണ് ടെസ്റ്റ് അരങ്ങേറ്റം. 2016 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ അവസാന ടെസ്റ്റ്. 22 മത്സരങ്ങളിൽ 76 വിക്കറ്റുകൾ. ഒരു തവണ അഞ്ചുവിക്കറ്റ് നേട്ടം. ബാറ്റിംഗിൽ 648 റൺസ്.

2010 ജൂണിൽ ഹരാരേയിൽ സിംബാബ്‌വേയ്ക്ക് എതിരെ ട്വന്റി20 അരങ്ങേറ്റം. 2017 ഫെബ്രുവരിയിൽ ബെംഗളുരുവിൽ ഇംഗ്ലണ്ടിനെതിരെ അവസാന ടി20. 10 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റ്. ഒറ്റമത്സരത്തിലേ ബാറ്റുചെയ്തുള്ളൂ. റൺസൊന്നും നേടിയതുമില്ല.

vachakam
vachakam
vachakam

2000ത്തിൽ ഹരിയാനയ്ക്ക് വേണ്ടി രോഹ്തക്കിൽ കേരളത്തിനെതിരെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. 152 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 535 വിക്കറ്റും 4176 റൺസും. 4 ടീമുകൾക്കായി കളിച്ച് 162 ഐ.പി.എൽ മത്സരങ്ങളിൽ നിന്ന് 174 വിക്കറ്റുകളും 381 റൺസും.

ഡൽഹി ക്യാപ്പിറ്റൽസിനായി ഏറ്റവും കൂടുതൽ (114) വിക്കറ്റുകൾ വീഴ്ത്തിയ ബൗളർ. ഐ.പി.എല്ലിൽ 3 ഹാട്രിക്കുകൾ നേടിയ ഏക ബൗളർ. ഐ.പി.എല്ലിൽ 173 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ചരിത്രത്തിലെ നാലാമത്തെ വിക്കറ്റ് വേട്ടക്കാരൻ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam