അൽസാരി ജോസഫിന് രണ്ടു മത്സരത്തിൽ വിലക്ക്

NOVEMBER 9, 2024, 9:28 AM

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ നായകനുമായി അഭിപ്രായവ്യത്യാസമുണ്ടായി ഗ്രൗണ്ട് വിട്ടുപോയ വെസ്റ്റ് ഇൻഡീസ് പേസ് ബൗളർ അൽസാരി ജോസഫിന് അടുത്ത രണ്ടു മത്സരത്തിൽ വിലക്ക്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ നാലാം ഓവറിലാണ് സംഭവം. അൽസാരി ജോസഫിനായി ക്യാപ്ടൻ ഷായി ഹോപ്പ് തയ്യാറാക്കിയിരുന്ന ഫീൽഡ് സെറ്റപ്പിൽ വിൻഡീസ് പേസർ തൃപ്തനല്ലായിരുന്നു. ഓവറിനിടെ ജോസഫിന്റെ പന്തിൽ ഇംഗ്ലണ്ട് താരം ജോർദാൻ കോക്‌സിന്റെ ഷോട്ട് പോയിന്റിലൂടെ പോയി.

ഉടൻ തന്നെ സ്ലിപ്പ് ഫീൽഡിങ് വിന്യാസത്തിൽ അൽസാരി ജോസഫ് ക്യാപ്ടനോട് അതൃപ്തി പ്രകടിപ്പിച്ചു. തുടർന്ന് അൽസാരി ജോസഫിന്റെ ആ ഓവറിൽത്തന്നെ 148 കിലോമീറ്റർ വേഗത്തിലെറിഞ്ഞ ബൗൺസറിൽ വിക്കറ്റ് കീപ്പർ പിടിച്ച് കോക്‌സ് പുറത്തായി. എന്നാൽ വിക്കറ്റ് നേട്ടത്തിൽ സന്തോഷം പ്രകടിപ്പിക്കാതിരുന്ന അൽസാരി ജോസഫ് നായകനോട് വിരൽചൂണ്ടി ദേഷ്യപ്പെട്ട് സംസാരിച്ചശേഷം ഗ്രൗണ്ട് വിടുകയായിരുന്നു.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡായ ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസാണ് അൽസാരിക്കെതിരെ നടപടി സ്വീകരിച്ചത്. അൽസാരിയുടെ പെരുമാറ്റം ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ബോർഡ് പ്രസ്താവനയിൽ പറഞ്ഞു. സാഹചര്യത്തിന്റെ ഗൗരവം പൂർണമായി ഉൾക്കൊണ്ട് നിർണായക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

vachakam
vachakam
vachakam

മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസ് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 263 റൺസെടുത്തു. മറുപടി പറഞ്ഞ വെസ്റ്റ് ഇൻഡീസ് 43 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ബ്രണ്ടൻ കിങ്ങും കീസി കാർട്ടിയും നേടിയ സെഞ്ച്വറി മികവിലാണ് വിൻഡീസിന്റെ വിജയം. തകർപ്പൻ വിജയത്തോടെ വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam