സൗദി പ്രോ ലീഗ് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അൽ ഇത്തിഹാദിനെ കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് അൽ നസർ നിർണ്ണായക വിജയം സ്വന്തമാക്കി.
വിജയത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനെയും ഓരോ ഗോളുകൾ നേടി. ഈ വിജയത്തോടെ നാല് കളികളിൽ നിന്ന് 12 പോയിന്റുമായി അൽ നസർ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. കൂടാതെ, 2024 മെയ് മുതൽ അൽ ഇത്തിഹാദ് സ്വന്തം തട്ടകത്തിൽ തുടർന്ന 19 മത്സരങ്ങളിലെ അപരാജിത കുതിപ്പിന് അൽ നസർ വിരാമമിട്ടു.
കിംഗ്‌സ്‌ലി കോമാന്റെ അതിവേഗ മുന്നേറ്റങ്ങളിലൂടെയാണ് മത്സരം ആരംഭിച്ചത്. ഒമ്പതാം മിനിറ്റിൽ കോമാന്റെ ക്രോസിൽ നിന്ന് മാനെ തൊടുത്ത തകർപ്പൻ വോളി അൽ നസറിന് ലീഡ് നൽകി. പിന്നീട് ആദ്യ പകുതിയുടെ അവസാനത്തിൽ മാനെ നൽകിയ കൃത്യമായ ക്രോസിൽ ഉയർന്നു ചാടി റൊണാൾഡോ ഹെഡ്ഡറിലൂടെ അൽ നസറിന്റെ രണ്ടാം ഗോൾ നേടി.
55% ബോൾ പൊസിഷൻ ഉണ്ടായിരുന്നിട്ടും അൽ ഇത്തിഹാദിന് അത് മുതലാക്കാനായില്ല. സ്റ്റീവൻ ബെർഗ്‌വിൻ, മൂസ ഡയബി എന്നിവർക്ക് സുവർണ്ണാവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. സിമികാന്റെ നേതൃത്വത്തിലുള്ള അൽ നസറിന്റെ ശക്തമായ പ്രതിരോധം കരിം ബെൻസെമയെ നിശബ്ദനാക്കി.
നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ നാലും ജയിച്ച് 12 പോയിന്റുമായി അൽ നസർ ഒന്നാമത് നിൽക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്