സൗദി പ്രൊലീഗിൽ വിജയം തുടർന്ന് അൽ നസർ

DECEMBER 10, 2023, 12:18 PM

സൗദി പ്രൊലീഗിൽ അൽ നസർ വിജയം തുടരുന്നു. അൽ റിയാദിനെ നേരിട്ട അൽ നസർ റൊണാൾഡോയുടെ മികവിൽ 4-1ന്റെ വിജയം നേടി. ഒരു ഗോളും ഒരു അസിസ്റ്റുമായി റൊണാൾഡോ കളം നിറഞ്ഞു കളിച്ചു. മത്സരത്തിന്റെ 33-ാം മിനുട്ടിൽ റൊണാൾഡോ ആണ് അൽ നസറിന്റെ ഗോൾ വേട്ട ആരംഭിച്ചത്. സാഡിയോ മാനെയുടെ അസിസ്റ്റിൽ നിന്ന് ആയിരുന്നു ആ ഗോൾ.

ആദ്യ പകുതിയുടെ അവസാന നിമിഷം റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് ഒടാവിയോ അൽ നസറിന്റെ രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ ടലിസ്‌കയുടെ ഇരട്ട ഗോളുകൾ കൂടെ വന്നതോടെ അൽ നസറിന്റെ വിജയം പൂർത്തിയായി. 67-ാം മിനുട്ടിലും 90-ാം മിനുട്ടിലും ആയിരുന്നു ടലിസ്‌കയുടെ ഗോളുകൾ.

ഈ വിജയത്തോടെ 37 പോയിന്റുമായി അൽ നസർ ലീഗിൽ രണ്ടാമത് തുടരുകയാണ്. 44 പോയിന്റുള്ള അൽ ഹിലാൽ ഇപ്പോഴും ബഹുദൂരം മുന്നിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam