ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം മത്സരത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീം തയ്യാറെടുക്കുകയാണ്. ആദ്യ മത്സരം എളുപ്പത്തിൽ ജയിച്ചതിന് ശേഷം, രണ്ടാം മത്സരത്തിൽ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ഇന്ത്യ. മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലാകുന്നു. പരിശീലനത്തിനിടെ, ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ബിസിസിഐ സെലക്ടർ അജിത് അഗാർക്കറും യുവ ഇന്ത്യൻ താരം യശസ്വി ജയ്‌സ്വാളുമായി ദീർഘനേരം സംസാരിക്കുന്നത് കാണാം.
രോഹിത് ശർമക്ക് ശേഷം ഇന്ത്യൻ ഓപ്പണറായി ബിസിസിഐ പരിഗണിക്കുന്ന താരമാണ് ജയ്‌സ്വാൾ. ഏകദിനത്തിൽ ഒരു മത്സരം മാത്രം കളിച്ച ജയ്‌സ്വാൾ ടെസ്റ്റിൽ ഇന്ത്യയുടെ സ്ഥിരം സാന്നിധ്യമാണ്. ഇപ്പോൾ താരവുമായി കോച്ചും സെലക്ടറും ഒരുപാട് നേരം സംസാരിക്കുന്ന രംഗം വൈറലാകുന്നതോട് കൂടി ഏകദിനത്തിൽ കൂടി അദ്ദേഹം സ്ഥിരം സാന്നിധ്യമാകുമെന്നാണ് ആരാധകർ പറയുന്നത്. ഈ ഓസ്‌ട്രേലിയൻ പര്യടനത്തിൽ തന്നെ അരങ്ങേറാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഓസ്‌ട്രേലിയൻ പര്യടനത്തിന് മുമ്പ് തന്നെ രോഹിത് ശർമയെ നായകസ്ഥാനത്ത് നിന്നും മാറ്റിയതിലൂടെ തന്റെ സ്ഥാനം ചോദ്യചെയ്യപ്പെടുമെന്നുള്ള മുന്നറിയിപ്പാണ് രോഹിത്തിന് ബിസിസിഐ നൽകിയത്. ഇപ്പോൾ രണ്ടാം മത്സരത്തിന് ജയ്‌സ്വാളുമായുള്ള സംഭാഷണങ്ങൾ ആരാധകരുടെ സംശയങ്ങൾ കൂട്ടുന്നു. ആദ്യ മത്സരത്തിൽ വെറും എട്ട് റൺസ് നേടി രോഹിത് പുറത്തായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്