രണ്ടാം ടി20യിൽ സിംബാബ്‌വേയെ തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ

NOVEMBER 1, 2025, 8:30 AM

സിംബാബ്‌വേയ്‌ക്കെതിരെ രണ്ടാം ടി20യിൽ അഫ്ഗാനിസ്ഥാന് മിന്നും വിജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 19.3 ഓവറിൽ 125 റൺസിന് ഓൾഔട്ട് ആയപ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 18 ഓവറിൽ അഫ്ഗാനിസ്ഥാൻ വിജയം നേടി.

37 റൺസ് നേടിയ സിക്കന്ദർ റാസ മാത്രമാണ് സിംബാബ്‌വേ ബാറ്റർമാരിൽ തിളങ്ങിയത്. മറ്റു താരങ്ങൾക്ക് തങ്ങൾക്ക് ലഭിച്ച തുടക്കം വലിയ സ്‌കോറിലേക്ക് മാറ്റുവാൻ കഴിയാതെ പോയതാണ് സിംബാബ്‌വേയ്ക്ക് തിരിച്ചടിയായത്. അഫ്ഗാനിസ്ഥാന് വേണ്ടി റഷീദ് ഖാൻ മൂന്നും മുജീബ് ഉർ റഹ്മാൻ, അബ്ദുള്ള അഹമ്മദ്‌സായി എന്നിവർ രണ്ട് വീതം വിക്കറ്റും നേടി.

അഫ്ഗാനിസ്ഥാന് വേണ്ടി 57 റൺസുമായി പുറത്താകാതെ നിന്ന ഇബ്രാഹിം സദ്രാൻ ആണ് വിജയശില്പി. അസ്മത്തുള്ള ഒമർസായി 25 റൺസുമായി പുറത്താകാതെ നിന്നു. സിംബാബ്‌വേയ്ക്ക് വേണ്ടി ബ്രാഡ് ഇവാൻസ് രണ്ട് വിക്കറ്റ് നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam