ബെര്‍ലിന്‍: ഏറ്റവും പ്രായം കുറഞ്ഞ അമ്പെയ്ത്ത് സീനിയര്‍ ലോക ചാമ്പ്യനായി ചരിത്രത്തില്‍ സ്ഥാനം പിടിച്ച് ഇന്ത്യയുടെ അദിതി സ്വാമി. 17 വയസ് മാത്രമാണ് ഇന്ത്യയുടെ പുതിയ ലോക ചാംപ്യന്റെ പ്രായം. ജര്‍മനിയിലെ ബെര്‍ലിനില്‍ ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ കോമ്പൗണ്ട് വനിതാ വിഭാഗത്തിലെ മികച്ച പ്രകടനത്തോടെ അദിതി ഇന്ത്യയുടെ കന്നി വ്യക്തിഗത കിരീടം നേടി.
മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ അദിതി, 150-ല്‍ 149 പോയന്റ് നേടി. രണ്ട് പോയിന്റിന്റെ വ്യത്യാസത്തില്‍ മെക്സിക്കോയുടെ ആന്‍ഡ്രിയ ബെസെറയെ പിന്തള്ളിയാണ് വിജയം.
ജൂലൈ 8 ന് അയര്‍ലണ്ടിലെ ലിമെറിക്കില്‍ നടന്ന യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 18 കിരീടം നേടിയ ഈ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി രണ്ട് മാസത്തിനുള്ളില്‍ തന്റെ രണ്ടാമത്തെ ലോക ചാമ്പ്യന്‍ കിരീടമാണ് നോടിയിരിക്കുന്നത്.
കോമ്പൗണ്ട് വനിതാ ടീം ഫൈനലില്‍ ഇന്ത്യയുടെ പ്രഥമ ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം നേടിയെടുക്കാന്‍ പര്‍ണീത് കൗര്‍, ജ്യോതി സുരേഖ വെന്നം, അദിതി സ്വാമി ടീമിന് നേരത്തെ സാധിച്ചിരുന്നു. വ്യക്തിഗത ഫൈനലില്‍ ഉടനീളം, അദിതി ആത്മവിശ്വാസത്തോടെ നിലകൊണ്ടു. സെമിയില്‍ ഇന്ത്യയുടെ തന്നെ ജ്യോതി സുരേഖ വെന്നത്തെ മറികടന്നു.
മൂന്ന് സ്വര്‍ണവും ഒരു വെങ്കലവും ഉള്‍പ്പെടെ നാല് മെഡലുകളുമായി ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് ഫിനിഷിംഗാണ് ഇത്തവണ നടത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്