ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ദരിദ്രര്‍ക്കുനേരെ പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്നും ഇതിനെതിരായി പോരാടണമെന്നും ആവശ്യപ്പെട്ട് വേറിട്ട രാഷ്ട്രീയ പ്രചാരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷര്‍ട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തില്‍ പങ്കുചേരണമെന്നും രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.
പ്രചാരണത്തിനായി വെബ്സൈറ്റും തയാറാക്കിയിട്ടുണ്ട്. പരമാവധി ആളുകള്‍ വെള്ള ടീഷര്‍ട്ട് ധരിച്ച് സഹകരിക്കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു. ചില കുത്തകശക്തികളെ കൂടുതല്‍ സമ്പന്നരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും സ്ഥിതി കൂടുതല്‍ വഷളാവുകയാണ്. അവര്‍ പലതരത്തിലുള്ള അനീതികളും പീഡനങ്ങളുമാണ് ഏറ്റുവാങ്ങേണ്ടിവരുന്നത്.
ദരിദ്രരും സാധാരണക്കാരുമായ ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തേണ്ടതും അവര്‍ക്ക് നീതി നേടിക്കൊടുക്കേണ്ടതും നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഇതിനുവേണ്ടിയാണ് #WhiteTshirtMovement ആരംഭിച്ചിരിക്കുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്