പാലക്കാട് ബ്രൂവറിക്കായി മലമ്പുഴ ഡാമിൽ നിന്ന് വെള്ളം; പ്രതിഷേധവുമായി ക‍‍ർഷകരും

JANUARY 19, 2025, 8:36 PM

പാലക്കാട്:  എലപ്പുള്ളിയിലെ ബ്രൂവറിയ്ക്കായി മലമ്പുഴ ഡാമിൽ നിന്ന് വെള്ളമെത്തിക്കാനുള്ള സർക്കാരിൻ്റെ നീക്കം ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് റിപ്പോർട്ട്. 

മലമ്പുഴയിലെ വെള്ളം കൃഷിയാവശ്യങ്ങൾ കഴിഞ്ഞ് മാത്രമേ വ്യവസായങ്ങൾക്ക് ഉപയോഗിക്കാവൂവെന്നാണ് 2018 ലെ ഹൈക്കോടതി ഉത്തരവ്. മലമ്പുഴ ഡാം കമ്മീഷൻ ചെയ്തത് കാർഷികാവശ്യങ്ങൾക്കായാണ്. മലമ്പുഴയിലെ വെള്ളം ഉപയോഗിച്ച് 22000 ഹെക്ടർ സ്ഥലത്ത് ആയിരക്കണക്കിന് കർഷകരാണ് നെൽകൃഷി ചെയ്യുന്നത്.

കാർഷികാവശ്യങ്ങൾക്ക് പോലും വെള്ളം തികയാതെയിരിക്കുന്ന സാഹചര്യത്തിൽ വ്യാവസായികാവശ്യങ്ങൾക്ക് വെള്ളം നൽകരുതെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവ് നിലനിൽക്കെയാണ് എലപ്പുള്ളിയിലെ ബ്രൂവറിയ്ക്ക് മലമ്പുഴയിൽ നിന്ന് വെള്ളം നൽകാനുളള സ‍ർക്കാരിൻറ നീക്കം.

vachakam
vachakam
vachakam

2018 ൽ മലമ്പുഴയിൽ നിന്ന് പ്രതിദിനം പത്ത് ദശലക്ഷം ലിറ്റർ വെള്ളം കിൻഫ്രയിലെ വ്യാവസായികാവശ്യങ്ങൾക്ക് നൽകാൻ സ‍ർക്കാർ ധാരണയായിരുന്നു.

13 കിലോമീറ്റ‍ർ ദൂരത്തിൽ പൈപ്പ് സ്ഥാപിച്ച് വെള്ളമെത്തിക്കാനുളള പ്രാരംഭ പ്രവർത്തനവും തുടങ്ങിയിരുന്നു. ഇതിനെതിരെ ക‍ർഷകനായ ശിവരാജൻ നൽകിയ ഹ‍ർജിയിലായിരുന്നു ഹൈക്കോടതിയുടെ നി‍ർണായക ഉത്തരവ്.  സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് ക‍‍ർഷകരും. 


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam