തൃശൂർ: നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചു യുവാവ് മരിച്ചതായി റിപ്പോർട്ട്. തൃശൂർ കേച്ചേരി മണലിയിലാണ് അപകടമുണ്ടായത്. മണലി സ്വദേശി ചുങ്കത്ത് വീട്ടിൽ ഷാജുവിന്‍റെ മകൻ എബിനാണ് (27) മരിച്ചത്. ഞായറാഴ്‌ച രാത്രി 11.30ഓടെ മണലി തണ്ടിലം റോഡിലാണ് അപകടമുണ്ടായത്.
എബിന്റെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ പരിക്കേറ്റ് ചികിത്സയിലാണ്. മണലി സ്വദേശികളായ വിമല്‍ (22), ഡിബിന്‍ (22) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിമലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ഡിബിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്