തിരുവനന്തപുരം: കഷായത്തിൽ കീടനാശിനി കലർത്തി നൽകി ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയ കേസിൽ കോടതി നടപടികൾ തുടരുകയാണ്.
ഷാരോണിന്റെ കുടുംബാംഗങ്ങളെ ചേംബറിലേക്കു ജഡ്ജി വിളിപ്പിച്ചു. കോടതിക്കുള്ളിൽ ഒന്നാം പ്രതി ഗ്രീഷ്മ പൊട്ടിക്കരഞ്ഞു.
586 പേജുള്ള വിധിന്യായമാണു കോടതിയുടേത്. വിധിന്യായത്തിൽ കേരള പൊലീസിനെ കോടതി അഭിനന്ദിച്ചു. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റിയെന്ന് കോടതി പറഞ്ഞു.
ഷാരോണിന് പരാതിയുണ്ടോ എന്ന് കോടതിയ്ക്ക് മുന്നിൽ പ്രസക്തിയില്ലെന്നും പ്രകോപനമില്ലാതെയാണ് കൊലപാതകമെന്നും വിധിന്യായത്തിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്