കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ചും വെട്ടിപരുക്കേൽപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതി ഋതുജയൻ്റെ വീട് നാട്ടുകാർ അടിച്ചുതകർത്തു.
സംഘർഷാവസ്ഥയെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തിയാണ് വീടിന് മുന്നിൽ നിന്നും നാട്ടുകാരെ മാറ്റിയത്. ഋതുവിന്റെ വീടിന് ചുറ്റും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ട് പേരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന കൂട്ടക്കൊലയിൽ കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
ഇവരുടെ അയൽവാസിയാണ് ഋതു. ഇയാളുടെ ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ജിതിൻ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്