ആലപ്പുഴ: സമൂഹത്തിന് മാതൃകയായ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഏവരുടെയും പ്രശംസ നേടിയ സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവ കേരള മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമാർക്ക് ആദരം. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും 'എ' പ്ലസ് വാങ്ങിയ നിർധന വിദ്യാർത്ഥിനിയായ മഞ്ജിമയ്ക്ക് വേണ്ടി നവ കേരള മലയാളി അസോസിയേഷൻ നിർമിച്ച വീടിന്റെ താക്കേൽ ദാന കർമത്തിൽ വച്ചായിരുന്നു ഇവരെ ആദരിച്ചത്.
സ്‌കൂൾ ഓഡിറ്റാറിയത്തിൽ നടന്ന ചടങ്ങിൽ ആലപ്പുഴ എം.എൽ.എ പി.പി ചിത്തരഞ്ജൻ നവകേരള അസോസിയേഷൻ മുൻ പ്രസിഡന്റും അഡൈ്വസറി ബോർഡ് മെമ്പറുമായ മാത്യു വർഗീസ്, മുൻ പ്രസിഡന്റും ട്രഷററുമായ സുശീൽകുമാർ നാലകത്ത്, മുൻ പ്രസിഡന്റ് ജെയിൻ വാത്തിയേലിൽ, മുൻ പ്രസിഡന്റും ഉപദേശ സമിതിയംഗവുമായ ജോസഫ് പാണികുളങ്ങര എന്നിവരെ, നവ കേരള മലയാളി അസോസിയേഷൻ നാളിതുവരെ ചെയ്തുവരുന്ന ജീവവകാരുണ്യ പ്രവർത്തനങ്ങളെ മാനിച്ച് പൊന്നാടയണിയിച്ചു.
കേരളത്തിലെ പഠിക്കാൻ മിടുക്കരായ നിർധനരായ വിദ്യാർത്ഥികൾക്ക് നവ കേരള മലയാളി അസോസിയേഷന്റെ സൽപ്രവർത്തി മഹത്തായ സന്ദേശമാണ് നൽകുന്നതെന്ന് പി.പി ചിത്തരഞ്ജൻ എം.എൽ.എ അഭിപ്രായപ്പെട്ടു. തലചായ്ക്കൽ ഒരു വീട്എന്ന മഞ്ജിമയുടെയും കുടും ബത്തിന്റെയും ആ മോഹം സാധിച്ചുകൊടുത്തതിലൂടെ നവകേരള മലയാളി അസോസിയേഷൻ ജൻമനാടിനെ നെഞ്ചോടു ചേർത്തു പിടിക്കുകയായിരുന്നു.
അമേരിക്കയിലെ മലയാളി മനസ്സുകളിൽ നിറസാന്നിധ്യമാണ് ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളിൽ പ്രതിബദ്ധതയോടെ പ്രവർത്തിച്ചുവരുന്ന നവകേരള മലയാളി അസോസിയേഷൻ. മൂന്നു പതിറ്റാണ്ട് തികയുന്ന ഈ വർഷത്തിൽ മൂന്ന് നിർധന കുട്ടികൾക്ക് കൈത്താങ്ങ് ആവുകയാണ് ഏവർക്കും മാതൃകയായ ഈ സംഘടന. അതിൽ ആദ്യത്തെ വീടാണ് മഞ്ജിമയ്ക്ക് സമ്മാനിച്ചത്.
അർപ്പണബോധവും ആത്മാർത്ഥതയും ഉത്തരവാദിത്വവും കൈമുതലായി പ്രവർത്തിക്കുന്ന നവകേരള മയാളി അസോസിയേഷൻ ജന്മഭൂമിയിലും സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സമൂഹത്തിലും അളവറ്റ ജീവകാരുണ്യ പ്രവർത്തനത്തിന്റെ കൊടിയേന്തിയാണ് ജൈത്രയാത്ര തുടരുന്നത്. പ്രതിസന്ധികളെ തരണംചെയ്ത് സഹായം അർഹിക്കുന്നവരുടെ കണ്ണീരൊപ്പൊൻ ഈ സംഘടന അവർക്കൊപ്പം എന്നുമുണ്ടാവുമെന്ന് ആദരവ് ഏറ്റുവാങ്ങിയ മുൻ പ്രസിഡന്റുമാർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്