വിവാദങ്ങൾക്ക് കുറവില്ലാത്ത വേൾഡ് കപ്പ്

JULY 20, 2026, 4:05 AM

ഗോളുകൾക്കൊപ്പം വിവാദങ്ങൾക്കും ഒരു കുറവില്ലാത്ത ലോകകപ്പിനാണ് സമാപനമാകുന്നത്. ഈ ലോകകപ്പിലെ പ്രധാന വിവാദങ്ങളിലൂടെ

വേൾഡ് വാർ

വീഡിയോ അസിസ്റ്റ് റഫറി എന്ന വാർ പരിശോധന ഏറ്റവും വിവാദമായ ലോകകപ്പായിരുന്നു ഇത്. ഗോളടിച്ചാലും മനസുതുറന്ന് ആഘോഷിക്കാൻ ടീമുകൾക്ക് വാർ പരിശോധന കഴിയേണ്ട സ്ഥിതിയായിരുന്നു. ഓഫ്‌സൈഡ് ചെക്ക് ചെയ്യുന്നതിലും ഫൗളുകൾ വിധിക്കുന്നതിലും വാർ ഉണ്ടായിരുന്നത് മത്സരസമയം വർദ്ധിപ്പിച്ചു. വാർ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടത് അർജന്റീനയ്ക്ക് എതിരായ ഈജിപ്തിന്റെ ഗോൾ റദ്ദാക്കിയപ്പോഴാണ്. അർജന്റീനയ്ക്ക് അനുകൂലമായി ഫിഫ നിലപാടെടുക്കുന്നു എന്ന രീതിയിലേക്കായി പല ചർച്ചകളും.

vachakam
vachakam
vachakam

ട്രമ്പ് കാർഡ്

ബോസ്‌നിയയ്ക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട അമേരിക്കൻ താരം ബാലോഗണിന്റെ ഒരു മത്സരവിലക്ക് ഫിഫ പിൻവലിച്ചതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലാണ് മറ്റൊരു വിവാദം.
ബാലോഗണിന് പ്രീ ക്വാർട്ടറിനിറങ്ങാൻ സ്വാഭാവിക വിലക്കുണ്ടായിരുന്നു. ഇതിനെതിരെ അമേരിക്ക നൽകിയ അപ്പീലിലാണ് വിലക്ക് പിൻവലിക്കപ്പെട്ടത്. എന്നാൽ ഇതിനായി മൂന്നുതവണ ട്രംപ് ഫിഫ പ്രസിഡന്റ് ജിയോവന്നി ഇൻഫാന്റിനോയെ വിളിച്ചതായാണ് റിപ്പോർട്ടുകൾ. ട്രംപ് '' നീതി നടപ്പിലാക്കിയതിന് ഫിഫയ്ക്ക് നന്ദി '' എന്ന് സോഷ്യൽ മീഡിയ പോസ്റ്റിട്ടത് വിവാദത്തിന് ആക്കം കൂട്ടി.

ഹൈഡ്രേഷൻ ബ്രേക്ക്

vachakam
vachakam
vachakam

മത്സരത്തിന്റെ ഇരുപകുതികളിലും മൂന്ന് മിനിട്ടുവീതം ഇടവേള നൽകിയതും വിവാദമായി. അമേരിക്കയിലെ കനത്ത ചൂടിൽ നിന്ന് കളിക്കാർക്ക് ആശ്വാസം നൽകാനാണ് ഹൈഡ്രേഷൻ ബ്രേക്ക് നൽകിയതെന്നാണ് ഫിഫയുടെ ന്യായമെങ്കിലും ഈ സമയത്ത് ടെലിവിഷൻ ചാനലുകളിൽ പരസ്യം നൽകുകയാണ് ലക്ഷ്യമെന്ന് വ്യക്തമായിരുന്നു. 1600 കോടിയിലധികം ഡോളർ 104 മത്സരങ്ങളിലെ 624 മിനിട്ട് അധികപരസ്യസമയത്തിലൂടെ ഫിഫയ്ക്ക് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹൈഡ്രേഷൻ ബ്രേക്ക് കളിയുടെ ഒഴുക്കിനെ ബാധിക്കുന്നു എന്നാണ് വിമർശനം. പലമത്സരങ്ങളിലും മുന്നിട്ടുനിന്നവർ ഹൈഡ്രേഷൻ ബ്രേക്കിന് ശേഷം പിന്നിലായത് ഇത് ശരിവയ്ക്കുന്നു. എന്നാൽ മറ്റ് ഗെയിമുകളിലെ ടൈം ഔട്ട് ഫുട്‌ബോളിലും വന്നത് മത്സരത്തെകൂടുതൽ ആവേശഭരിതമാക്കിയെന്ന വാദവുമുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam