ആഴ്‌സണലിനെ ഞെട്ടിക്കുന്ന പരാജയം

APRIL 16, 2024, 8:19 PM

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഇന്ന് രണ്ടാമത്തെ ട്വിസ്റ്റ്. ഈ മാച്ച് വീക്ക് തുടങ്ങുന്നതുവരെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ആഴ്‌സണലിന് ഞെട്ടിക്കുന്ന പരാജയം. ഇന്ന് എമിറേറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയാണ് ആഴ്‌സണലിനെ പരാജയപ്പെടുത്തിയത്.

കളിയുടെ അവസാന ആറ് മിനിറ്റിൽ പിറന്ന രണ്ടു ഗോളുകളുടെ ബലത്തിൽ 2-0ന്റെ വിജയം ഇന്ന് വില്ല സ്വന്തമാക്കി. ആഴ്‌സണലിന്റെ മുൻ പരിശീലകൻ കൂടിയായ ഉനായ് എമേരിയാണ് വില്ലയെ പരിശീലിപ്പിക്കുന്നത്. കിരീട പോരാട്ടത്തിനുള്ള ലിവർപൂൾ ക്രിസ്റ്റൽ പാലസിനോട് ഇന്ന് പരാജയപ്പെട്ടിരുന്നു. ഈ രണ്ടു പരാജയങ്ങളും മാഞ്ചസ്റ്റർ സിറ്റിക്കാണ് സഹായമാകുന്നത്.

ഇന്ന് മത്സരത്തിന്റെ ആദ്യ 84 മിനിറ്റിലും ഗോളൊന്നും വന്നിരുന്നില്ല. 84-ാം മിനിട്ടിൽബെയിലിയിലൂടെ ആസ്റ്റൺ വില്ല ആഴ്‌സണലിനെ ഞെട്ടിച്ചുകൊണ്ട് ലീഡ് നേടി. പെട്ടെന്ന് തിരിച്ചടിക്കാൻ നോക്കിയ ആഴ്‌സണൽ 86-ാം മിനിറ്റിൽ രണ്ടാം ഗോളും വഴങ്ങി. വാറ്റ്കിൻസ് ആയിരുന്നു രണ്ടാം ഗോൾ നേടിയത്.

vachakam
vachakam
vachakam

ഈ പരാജയത്തോടെ 32 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആഴ്‌സണൽ 71 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്. 71 പോയിന്റ് തന്നെയുള്ള ലിവർപൂൾ മൂന്നാം സ്ഥാനത്തും നിൽക്കുന്നു. 73 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി ഒന്നാംസ്ഥാനത്ത് നിൽക്കുന്നു. ഇനി ലീഗിൽ ആകെ 6 മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam