വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ടോയിലറ്റ് സൗകര്യം ഉപയോഗിക്കുന്നത് പുതിയ കാര്യം അല്ല. എന്നാൽ വിമാനത്തിലെ ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ഒരു യുവതിയുടെ യാത്ര മുടങ്ങി എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. ഞെട്ടേണ്ട, സംഭവം സത്യമാണ്.
പറന്നുയരുന്നതിന് തൊട്ടു മുന്‍പ് പലതവണ ടോയിലറ്റിൽ പോയെന്ന കാരണത്താല്‍ തന്നെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയുമായി ആണ് യുവതി രംഗത്ത് എത്തിയത്. ജോവാന ചിയു എന്ന യുവതിയാണ് കനേഡിയൻ വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് എയർലൈൻസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
മെക്സിക്കോയിലാണ് സംഭവം നടന്നത്. ടേക്ക് ഓഫിന് മുമ്പ് വളരെയധികം നേരം വാഷ്‌റൂമിൽ പോയതിന് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടെന്നാണ് യുവതി പറയുന്നത്. തനിക്ക് വയറിന് പ്രശ്നം ഉള്ളത് കൊണ്ടാണ് വാഷ് റൂമിൽ പോകേണ്ടി വന്നതെന്നും യുവതി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്സിൽ കുറിച്ചു.
അതേസമയം വിമാനത്തിൽ നിന്ന് പുറത്താക്കിയപ്പോൾ തന്റെ പണമെല്ലാം കൂടെ യാത്ര ചെയ്യുന്നവരുടെ കൈവശമായിപ്പോയെന്നും വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഒരു ഹോട്ടലിലേക്കുള്ള തന്റെ ടാക്സി നിരക്ക് തരാൻ പോലും വെസ്റ്റ്ജെറ്റ് സൂപ്പർവൈസർ തയാറായില്ലെന്നും യുവതി പറയുന്നു.
തുടർന്ന് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ പൊട്ടിക്കരഞ്ഞപ്പോൾ അവർ ഗാർഡിനെ വിളിച്ചെന്നും വെസ്റ്റ്ജെറ്റ് അധികൃതരുടെ പെരുമാറ്റത്തിന്റെ വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ അടുത്ത ദിവസം മറ്റൊരു വിമാനത്തിൽ കയറാൻ കഴിയില്ലെന്ന് സൂപ്പർവൈസർ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.
എന്നാൽ വിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതിന് പിന്നാലെ തന്നെ വെസ്റ്റ് ജെറ്റ് ബന്ധപ്പെട്ടുവെന്നും യുവതി വ്യക്തമാക്കി. ദയവായി നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾക്ക് നേരിട്ട് അയയ്ക്കുക എന്നാണ് ജോവാനയോട് പോസ്റ്റിനോട് എയർലൈൻ പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്