തിമോത്തിക്ക് കൈലിയുടെ വക ഇന്റർസ്റ്റെല്ലർ സർപ്രൈസ്; മുപ്പതാം ജന്മദിനം ആഘോഷമാക്കി താരജോഡികൾ

FEBRUARY 20, 2026, 10:35 PM

ഹോളിവുഡ് താരം തിമോത്തി ചാലമറ്റിന്റെ മുപ്പതാം ജന്മദിനത്തിൽ കാമുകിയും പ്രശസ്ത മോഡലുമായ കൈലി ജെന്നർ ഒരുക്കിയ സർപ്രൈസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തിമോത്തിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രമായ ക്രിസ്റ്റഫർ നോളന്റെ ഇന്റർസ്റ്റെല്ലർ (Interstellar) സിനിമയുടെ പ്രത്യേക ഐമാക്സ് സ്ക്രീനിംഗ് ഒരുക്കിയാണ് കൈലി തന്റെ പങ്കാളിയെ ഞെട്ടിച്ചത്. 

2025 ഡിസംബറിലായിരുന്നു തിമോത്തിയുടെ 30-ാം ജന്മദിനം. ജന്മദിനത്തിൽ ലോസ് ഏഞ്ചൽസിന് പുറത്തേക്ക് തന്നെയും കൂട്ടി യാത്ര തുടങ്ങിയപ്പോൾ താൻ അല്പം ദേഷ്യത്തിലായിരുന്നുവെന്ന് തിമോത്തി അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

 "എന്റെ ജന്മദിനമായിട്ട് എന്തിനാണ് നഗരത്തിന് പുറത്തേക്ക് ഇങ്ങനെ ഡ്രൈവ് ചെയ്യുന്നത് എന്നോർത്ത് എനിക്ക് നീരസം തോന്നിയിരുന്നു. എന്നാൽ തിയേറ്ററിൽ എത്തിയപ്പോൾ അവിടെ ഇന്റർസ്റ്റെല്ലർ പ്ലേ ചെയ്യുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ആ നിമിഷം തന്നെ എന്റെ പെരുമാറ്റത്തിന് ഞാൻ കൈലിയോട് മാപ്പ് പറഞ്ഞു," തിമോത്തി പറഞ്ഞു.

vachakam
vachakam
vachakam

ഇന്റർസ്റ്റെല്ലറിൽ മാത്യു മക്കോനാഗിയുടെ മകന്റെ വേഷം ചെയ്ത തിമോത്തിക്ക് ആ സിനിമയോടുള്ള ഇഷ്ടം പ്രശസ്തമാണ്. 20-ലധികം തവണ താൻ ഈ സിനിമ കണ്ടിട്ടുണ്ടെന്നും തിമോത്തി വെളിപ്പെടുത്തി. അടുത്തിടെ നടന്ന 2026-ലെ ക്രിട്ടിക്സ് ചോയ്‌സ് അവാർഡ് വേദിയിൽ വെച്ച് തന്റെ വിജയത്തിന് പിന്നിൽ കഴിഞ്ഞ മൂന്ന് വർഷമായി കൂടെയുള്ള പങ്കാളിയാണെന്നും കൈലിയെ പേരെടുത്തു പറയാതെ തിമോത്തി നന്ദി അറിയിച്ചിരുന്നു.

മാർട്ടി സുപ്രീം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയപ്പോഴും തിമോത്തി കൈലിയോടുള്ള തന്റെ സ്നേഹം പരസ്യമായി പ്രകടിപ്പിച്ചു. നീണ്ട കാലത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ ഇരുവരും തങ്ങളുടെ ബന്ധം  ഔദ്യോഗികമായി വെളിപ്പെടുത്തിയത് ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam