ശരണ്യയെ കാണാതായ സംഭവം; കുടുംബം ഡി കെ ശിവകുമാറിനെ നേരിൽ കണ്ടു, തെരച്ചിൽ ഊർജിതമാക്കുമെന്ന് ഉറപ്പ് നൽകി

APRIL 5, 2026, 6:54 AM

കുടക്: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ നേരിട്ട് കണ്ട്, കുടകിൽ ട്രക്കിങിനിടെ കാണാതായ ശരണ്യയുടെ കുടുംബം. തെരച്ചിൽ ഊർജിതമാക്കാൻ എസ്പിക്ക് നിർദേശം നൽകുമെന്ന് ഡി കെ ശിവകുമാർ കുടുംബത്തിന് ഉറപ്പു നൽകി. 

അതേസമയം, വഴി തെറ്റാൻ സാധ്യത ഇല്ലാത്ത സ്ഥലമാണെന്നും വഴി വളരെ വ്യക്തമായി കാണാമെന്നും ശരണ്യയുടെ സഹോദരൻ ശ്യാം പറഞ്ഞു. സഹോദരിക്ക് എന്തുപറ്റി എന്ന് അറിയില്ല. വഴി തെറ്റി എന്നതിന് അടയാളങ്ങൾ ഒന്നും ഇല്ല. ട്രക്കിങിന് പോയി അനുഭവം ഉള്ള ആളാണ് സഹോദരി. വഴി തെറ്റിയാൽ എന്ത് ചെയ്യണം എന്ന് അവൾക്ക് അറിയാം. അത്തരം സൂചനകൾ ഒന്നും പ്രദേശത്ത് ഇല്ല. അന്വേഷണം മറ്റു തലത്തിലേക്കും കൊണ്ടു പോകണം. തെരച്ചിൽ വിഫലമാകുമോ എന്ന് ആശങ്കയുണ്ടെന്നും ശ്യാം പറഞ്ഞു. തെരച്ചിൽ സംഘത്തിന് ഒപ്പം രണ്ട് ദിവസമായി ശ്യാം ഉണ്ട്.

മകളെ കണ്ടെത്തുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് ശരണ്യയുടെ അച്ഛൻ ഗോപി പറഞ്ഞു. ഏപ്രിൽ രണ്ടാം തീയതി മുതലാണ് ശരണ്യയെ കാണാനില്ലെന്നറിഞ്ഞത്. ആദ്യം നാദാപുരം പൊലീസിൽ പരാതി നൽകി. ട്രക്കിങ് ഇഷ്ടമുള്ള ആളാണ് ശരണ്യ. രണ്ടാഴ്ച മുൻപാണ് ശരണ്യ വീട്ടിൽ വന്നതെന്ന് അച്ഛൻ പറഞ്ഞു. കുടുംബാംഗങ്ങൾ കുടകിലുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam