നടി ജനനി അയ്യർ വിവാഹിതയായി. പൈലറ്റ് ആയ സായി റോഷൻ ശ്യാം ആണ് വരൻ. വർഷങ്ങളായി ജനനിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് സായി. വിവാഹചിത്രങ്ങൾ ജനനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
ത്രി ഡോട്സ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു ജനനി മലയാളത്തിലെത്തിയത്. കൂതറ എന്ന ചിത്രത്തിലും അഭിനയിച്ചു.
സെവൻത് ഡേ, ഇത് താണ്ടാ പൊലീസ്, മാ ചു ക എന്നിവയാണ് ജനനിയുടെ മറ്റുചിത്രങ്ങൾ. ബിഗ് ബോസ് തമിഴ് സീസൺ 2വിൽ തേർഡ് റണ്ണറപ്പായും ജനനി തിളങ്ങി. കഴിഞ്ഞവർഷം ഏപ്രിലിൽ ആയിരുന്നു ജനനിയുടേയും സായിയുടേയും വിവാഹ നിശ്ചയം.
നടൻ സണ്ണി വെയ്ൻ, നടിമാരായ ഐശ്വര്യ രാജേഷ്, ഗായത്രി ശങ്കർ എന്നിവരുൾപ്പെടെ നിരവധി പേർ വധൂവരന്മാർക്ക് ആശംസയർപ്പിച്ചെത്തി. സിനിമയിലെത്തുംമുൻപ് 150 ലേറെ പരസ്യചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് ജനനി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എന്നെ ചതിച്ചു, കോടികളുടെ കടം: പൊട്ടിക്കരഞ്ഞ് നിർമ്മാതാവ് മുരളി കുന്നുംപുറത്ത്
മോഡൽ ടാറ്റിയാന ഗബ്രിയേലയുമായി പ്രണയത്തിലാണെന്ന് ജോ ജോനാസ്
മരണത്തെ തോൽപ്പിച്ച കരുത്ത്; ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയുമായി ക്രിസ്റ്റീന ആപ്പിൾഗേറ്റ്
'കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അപകടത്തിലാക്കരുത്'; അനുമതിയില്ലാതെ തൻ്റെ ചിത്രം ഉപയോഗിച്ച് ലോൺ ആപ്പിന്റെ