"14 പേരുടെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവിടും"; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് പി.കെ. ശശി

APRIL 5, 2026, 5:43 AM

ഒറ്റപ്പാലം: ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.കെ. ശശിയും സിപിഎം നേതൃത്വവും തമ്മിലുള്ള പോര് പരസ്യമായ വെല്ലുവിളിയിലേക്ക്.

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ രൂക്ഷമായ ഭാഷയിലാണ് ശശി പ്രതികരിച്ചത്. പാർട്ടിക്കുള്ളിലെ 'വഴിവിട്ട ബന്ധങ്ങളുള്ള' 14 പ്രമുഖരുടെ പട്ടിക തന്റെ കൈവശമുണ്ടെന്നും അത് ഉടൻ പുറത്തുവിടുമെന്നും ശശി മുന്നറിയിപ്പ് നൽകി.

നാമനിർദ്ദേശ പത്രികയിൽ പി.കെ. ശശി തന്റെ പേരും പ്രായവും തിരുത്തി എന്ന എൽഡിഎഫിന്റെ ആരോപണമാണ് പുതിയ തർക്കങ്ങൾക്ക് വഴിതെളിച്ചത്. സ്കൂൾ രേഖകളിൽ 'ശശിധരൻ പി.കെ.' എന്നാണെന്നും ഗസറ്റ് വിജ്ഞാപനം ഇല്ലാതെ പേര് മാറ്റിയെന്നുമാണ് എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ആക്ഷേപം. യൗവ്വനം നിലനിർത്താൻ ശശി രേഖകളിൽ പ്രായം കുറച്ചു കാണിച്ചുവെന്ന സുരേഷ് ബാബുവിന്റെ പരിഹാസത്തിന് കടുത്ത ഭാഷയിലാണ് ശശി മറുപടി നൽകിയത്.

vachakam
vachakam
vachakam

"അവനോടൊക്കെ എന്ത് മറുപടി പറയാനാണ്? അവനെയൊന്നും ഞാൻ വലിയ ആളായി കാണുന്നില്ല. രേഖകളിൽ കൃത്രിമം കാണിച്ചെന്ന് തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു. ധൈര്യമുണ്ടെങ്കിൽ അത് തെളിയിക്ക്," പി.കെ. ശശി ആഞ്ഞടിച്ചു.

കുലുക്കല്ലൂർ വി.എ. യുപി സ്കൂളിലെ സർട്ടിഫിക്കറ്റുകൾ ഉദ്ധരിച്ചാണ് എൽഡിഎഫ് ആരോപണം ഉന്നയിക്കുന്നത്. പത്രികയിൽ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് കാട്ടി പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകാനാണ് എൽഡിഎഫ് തീരുമാനം. എന്നാൽ ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനാണ് സിപിഎം ശ്രമിക്കുന്നതെന്നും യുഡിഎഫ് കേന്ദ്രങ്ങൾ ആരോപിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam