ഹാർദിക് പാണ്ഡ്യയും ബോളിവുഡ് നടിയും പ്രണയത്തിലോ?  

SEPTEMBER 18, 2025, 1:50 AM

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ബോളിവുഡ് നടിയും മോഡലുമായ മഹിയേക ശർമയും പ്രണയത്തിലോ?  മഹിയേകയുടെ ഒരു ചിത്രത്തിൽ ഹാർദിക് പാണ്ഡ്യയുടെ ജഴ്സി നമ്പരായ 33 പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ആദ്യമായി ഉയരുന്നത്. 

ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഭാഗമായി യുഎഇയിലെ ഇന്ത്യൻ ടീം ക്യാംപിലാണ് ഹാർദിക് പാണ്ഡ്യ ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരം കാണാൻ മഹിയേക ശർമ ദുബായിലെത്തിയിരുന്നു. 

ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിൽ പലതും ഒരേ സ്ഥലങ്ങളിൽനിന്നുള്ളതായിരുന്നെന്നും ആരാധകർ കണ്ടെത്തി. വിവേക് ഒബ്റോയി നായകനായ പിഎം നരേന്ദ്ര മോദി എന്ന സിനിമയിൽ മഹിയേക അഭിനയിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

നടിയും സെർബിയൻ മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും ഹാർദിക് പാണ്ഡ്യയും കഴിഞ്ഞ വർഷമാണ് വിവാഹ മോചിതരായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം 2020ലായിരുന്നു ഇവരുടെ വിവാഹം. പാണ്ഡ്യയുടെ മകൻ അഗസ്ത്യ നടാഷയ്ക്കൊപ്പമാണു താമസിക്കുന്നത്. 

 ഗുജറാത്തിലെ ദീൻദയാൽ പെട്രോളിയം യുണിവേഴ്സിറ്റിയിലും യുഎസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹിയേക നിരവധി ഫാഷൻ സ്ഥാപനങ്ങളുടെ പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam