ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിനെ കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയിരിക്കുകയാണ് മമ്മൂട്ടിയും ദുല്‍ഖർ സല്‍മാനും.
35 ലക്ഷം രൂപയാണ് അടിയന്തരമായി കൈമാറിയത്. കടവന്ത്ര റീജണല്‍ സ്‌പോർട്‌സ് സെന്ററിലെത്തിയാണ് നടൻ പണം കൈമാറിയത്. നസ്രിയ നസീമും ഫഹദ് ഫാസിലും 25 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മമ്മൂട്ടി നേതൃത്വം ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണല്‍ ഫൗണ്ടേഷനും ദുരന്തനിവാരണ പ്രവർത്തനങ്ങള്‍ക്കായി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
തമിഴ് അഭിനേതാക്കളായ സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, വ്യവസായി രവി പിളള, കല്യാണ്‍ ജ്വല്ലേഴേസ് ഉടമ കല്യാണരാമൻ എന്നിവർ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്