വൈശാഖ് രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വിശുദ്ധൻ. കുഞ്ചാക്കോ ബോബൻ, മിയ ജോർജ്ജ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സിനിമ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. വിശുദ്ധന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് വൈശാഖ്.
വിശുദ്ധൻ ആക്ഷൻ ഇല്ലാത്ത വളരെ സോഫ്റ്റായ സിനിമയായിരുന്നു. എന്റെ സിനിമകൾ വരുമ്പോൾ കൂടെയുള്ളവർക്ക് ആക്ഷൻ ചെയ്യാൻ താൽപര്യം കൂടും. അന്ന് കൂടെ വർക്ക് ചെയ്തവരെല്ലാം പറഞ്ഞു ആക്ഷൻ ഇല്ലെങ്കിൽ ശരിയാകില്ലെന്ന്.
'പ്രേക്ഷകര്‍ക്ക് അതിന്റെ സെക്കന്‍ഡ് ഹാഫ് ഇഷ്ടപ്പെടാത്തതിന്റെ പ്രധാന കാരണം ഞാന്‍ തന്നെയാണ്. അതിന്റെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ വിശുദ്ധന്റെ ആദ്യത്തെ ഡ്രാഫ്റ്റ് മറ്റൊന്നായിരുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പൊക്കെ ആയപ്പോഴേക്കും എല്ലാവരും എന്നെ പേടിപ്പിച്ചു തുടങ്ങി. നിങ്ങളില്‍ നിന്ന് ഇങ്ങനെയുള്ള സിനിമയല്ല പ്രതീക്ഷിക്കുന്നത്, നിങ്ങള്‍ ആക്ഷന്‍ ഒന്നുമില്ലാതെ ഇങ്ങനെയുള്ള സിനിമ ചെയ്താല്‍ ആര് കയറാനാണ് എന്നൊക്കെ കുറെ പേര്‍ ചോദിച്ചു.
അത് കേട്ടപ്പോള്‍ എനിക്ക് ശരിക്കും പേടിയായി. ഞാന്‍ അതോടെ കഥയില്‍ കുറച്ചു വെള്ളം ചേര്‍ത്തു. രണ്ടാം പകുതിയില്‍ കുറച്ച് വെള്ളം ചേര്‍ത്തു. അതില്‍ എനിക്ക് വളരെ പശ്ചാത്താപം ഉണ്ടിപ്പോള്‍',- വൈശാഖ് പറഞ്ഞു.
തിയേറ്ററുകളിൽ സിനിമയ്ക്ക് വിജയമാകാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ചിത്രമാണ് വിശുദ്ധൻ. ലാൽ, ഹരീഷ് പേരടി, സുരാജ് വെഞ്ഞാറമൂട്. നന്ദു, ശാലിൻ സോയ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വൈശാഖ് തന്നെ രചനയും നിർവഹിച്ച സിനിമയുടെ നിർമ്മാണം ആന്റോ ജോസഫായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്