ന്യൂഡൽഹി: ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ വിരാട് കോഹ്‍ലി പങ്കുവെച്ച ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടുന്ന ഇന്ത്യൻ പോസ്റ്റായി മാറി.
കോഹ്‍ലിയുടെ പോസ്റ്റ് ഇതിനോടകം തന്നെ ഒരുകോടി 90 ലക്ഷം പിന്നിട്ടുണ്ട്. വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ് ഹാം അടക്കമുള്ള ഫുട്ബോൾ താരങ്ങളും സിനിമാതാരങ്ങളുമെല്ലാം പോസ്റ്റിന് ലൈക്കടിച്ചവരിൽ ഉൾപ്പെടും. രണ്ടുകോടി 70ലക്ഷത്തിലധികം ഫോളോവർമാരുള്ള കോഹ്ലിയാണ് ഇക്കാര്യത്തിലും ഇന്ത്യയിൽ മുമ്പൻ.
ബോളിവുഡ് താരങ്ങളായ കിയാര അദ്വാനി-സിദ്ധാർഥ് മൽഹോത്ര വിവാഹ ചിത്രങ്ങളെയാണ് കോഹ്‍ലിയുടെ പോസ്റ്റ് പിന്തള്ളിയത്. 2023 ഫെബ്രുവരി ഏഴിന് കിയാര അദ്വാനി പങ്കുവെച്ച പോസ്റ്റിന് ഒരു കോടി 60 ലക്ഷത്തിലേറെ ലൈക്ക് ആണ് ലഭിച്ചത്.
ലോകകപ്പ് വിജയത്തിന് പിന്നാലെ ലയണൽ മെസ്സി പങ്കുവെച്ച പോസ്റ്റാണ് ലോകത്തിൽ ഒന്നാമത്. ഏഴര കോടിയിലധികം പേരാണ് ഈ പോസ്റ്റിന് ലൈക്ക് പതിപ്പിച്ചത്. ആറുകോടിയിലധികം പേർ ലൈക്കടിച്ച എഗ്ഗ് ഗ്യാങ് ഫോട്ടോയാണ് രണ്ടാമത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്