ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ വിരാട് കോഹ്‌ലി ഞെട്ടിക്കുന്ന ഒരു പോസ്റ്റുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. തൻ്റെ ഔദ്യോഗിക എക്‌സ് (മുമ്പ് ട്വിറ്റർ) ഹാൻഡിൽ കോഹ്‌ലി പങ്കുവെച്ച പോസ്റ്റ് ആരാധകരിലും സിനിമാ ലോകത്തും ആകാംഷ ജനിപ്പിച്ചു.
“തിരിഞ്ഞ് നോക്കുമ്പോൾ, ഞങ്ങൾ എല്ലായ്പ്പോഴും വ്യത്യസ്തനായിരുന്നു” ഇങ്ങനെയാണ് കോഹ്‌ലിയുടെ പോസ്റ്റ് തുടങ്ങിയത്. 29 വർഷത്തെ വിവാഹ ബന്ധം വേർപിരിഞ്ഞ എ ആർ റഹ്മാന്റേയും ഭാര്യയുടെയും വാർത്ത വന്നതിന് പിന്നാലെയാണ് കോഹ്‌ലിയുടെ പോസ്റ്റും വന്നത്. പിന്നാലെ കോഹ്‌ലിയും ഭാര്യയും വേർപിരിഞ്ഞോ എന്ന് വരെ സോഷ്യൽ മീഡിയ ചിന്തിച്ചു .
കോഹ്‌ലിയുടെ ഫാഷൻ ബ്രാൻഡായ Wrogn 10 വർഷങ്ങൾ പിന്നിട്ട സാഹചര്യത്തിലായിരുന്നു കോഹ്‌ലിയുടെ എഴുത്ത് വന്നതെന്നുള്ളത് ആളുകൾ പോസ്റ്റിന്റെ അവസാനം വായിച്ചപ്പോഴാണ് മനസിലായത്.
ട്രെൻഡി ഡിസൈനുകൾക്കും ഉയർന്ന നിലവാരമുള്ള കാഷ്വൽ വസ്ത്രങ്ങൾക്കും പേരുകേട്ട Wrogn, 2014-ൽ വിരാട് കോഹ്‌ലിയെ ബ്രാൻഡ് അംബാസഡറായി ഒപ്പുവെച്ചിരുന്നു, അതിനാൽ തന്നെ താനുമായിട്ടുള്ള ബ്രാൻഡിംഗ് ബന്ധത്തിന്റെ “പത്തുവർഷങ്ങൾ” ആയ ബ്രാൻഡിന് നന്ദി പറഞ്ഞാണ് കോഹ്‌ലി പോസ്റ്റ് പങ്കുവെച്ചത്.
യാദൃശ്ചികമെന്നു പറയട്ടെ, പത്ത് വർഷം മുമ്പാണ് താരം ശർമ്മയുമായി ഡേറ്റിംഗ് ആരംഭിച്ചത്. അതിനാൽ തന്നെയാണ് പോസ്റ്റിന്റെ തുടക്കം വായിച്ചപ്പോൾ തന്നെ താരം പറഞ്ഞിരിക്കുന്നത് അനുഷ്‌കയെ ആണെന്ന് ആരാധകർ ചിന്തിച്ചെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്