മുംബൈ: ഡീപ്‌ഫേക്കിന് ഇരയായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. ഒരു വാതുവെപ്പ് ആപ്പിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് കോഹ്‌ലിയുടെ വ്യാജ വീഡിയോ പ്രചരിക്കുന്നത്.
2018-ൽ ഗ്രഹാം ബെൻസിംഗറുമായുള്ള കോഹ്‌ലിയുടെ സിറ്റ്-ഡൗൺ അഭിമുഖത്തിൻ്റെ ഡബ്ബ് പതിപ്പാണ് വീഡിയോ. വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ കോളിളക്കം സൃഷ്ടിച്ചു.
കോഹ്‌ലിയുടെ അഭിമുഖ ദൃശ്യങ്ങൾ മോർഫ് ചെയ്‌ത് എ ഐ ജനറേറ്റഡ് വോയ്‌സുമായി സമന്വയിപ്പിച്ചാണ് . വീഡിയോ ഇറക്കിയിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ വെറും 1000 രൂപ നിക്ഷേപിച്ച് 81,000 രൂപ കോഹ്‌ലി നേടിയെന്നാണ് വീഡിയോയിലെ വിശദാംശങ്ങൾ.
സംഭവത്തില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ട വെബ്‌സൈറ്റിനും ഫേസ്ബുക്ക് പേജിനുമെതിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. കോഹ്‌ലിയുടെ താരമൂല്യവും സ്വാധീനവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ സ്വാധീനിക്കുന്നതിനാൽ ഇത്തരം വീഡിയോകൾ അപകടകരമായ ഫലമുണ്ടാക്കും.
ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് പിന്നാലെയാണ് കോഹ്‌ലിയും ഡീപ്‌ഫേക്കിന് ഇരയായത്. ജനുവരിയില്‍ ഒരു ഗെയിമിങ് ആപ്പിന്റെ പേരില്‍ തന്റെ വ്യാജവീഡിയോ പ്രചരിക്കുന്നുണ്ടെന്ന് സച്ചിൻ എക്സിലൂടെ അറിയിച്ചിരുന്നു. വീഡിയോയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സച്ചിന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്