വിജയ് നായകനായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പോണ്ടിച്ചേരിയിൽ ആണ് നടക്കുന്നത്. എന്നാൽ ഈ ഷൂട്ടിംഗ് കാരണം പോണ്ടിച്ചേരിയിലെ ജനങ്ങൾ വലയുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം.
ചിത്രത്തിന്റെ നാടകീയമായ ആക്ഷൻ സീക്വൻസുകൾ ആണ് പോണ്ടിച്ചേരിയിൽ വച്ച് ചിത്രീകരിക്കുന്നത്. അതുകൊണ്ട് തന്നെ ഷൂട്ടിങ്ങിനായി സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതിന് സിനിമയുടെ പ്രൊഡക്ഷൻ ടീം അനുമതി നേടിയിരുന്നു. എന്നാൽ ഉച്ചത്തിലുള്ള ശബ്ദങ്ങളും വൈബ്രേഷനുകളും സ്ഥലത്ത് താമസിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്നാണ് പുറത്തു വരുന്ന വിവരം. കനത്ത ശബ്ദം കാരണം തെരുവുകളിൽ സുരക്ഷാ അലാറം മുഴങ്ങി എന്നും വാർത്തകൾ ഉണ്ട്.
ഓൾഡ് പോർട്ട് റോഡിൽ ബോംബുകളും എസ്‌യുവി അപകടങ്ങളും ഉൾപ്പെടുന്ന ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പെട്ടെന്നുള്ളതും തീവ്രവുമായ സ്ഫോടനങ്ങൾ പ്രാദേശത്ത് താമസിക്കുന്ന ജനങ്ങളിൽ കാര്യമായ പരിഭ്രാന്തി സൃഷ്ടിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അവരിൽ പലരും ചിത്രീകരണ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ല എന്നാണ് ലഭിക്കുന്നവിവരം.
എന്നാൽ ആവശ്യമായ എല്ലാ അനുമതികളും ഉണ്ടെന്നും ഷൂട്ടിംഗിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അണിയറപ്രവർത്തകർ സ്ഥിരീകരിച്ചു. വെടിവെപ്പിനെ തുടർന്ന് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്