വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം'. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയുന്നത്. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. ഒപ്പം സര്‍പ്രൈസ് ക്യാമിയോകളും ചിത്രത്തിലുണ്ടാകും എന്നാണ് പുറത്തു വരുന്ന സൂചന.
ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശം വന്‍തുകയ്ക്ക് വിറ്റുപോയി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. 125 കോടിയിലേറെ രൂപയാണ് ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, മലയാളം പതിപ്പുകള്‍ക്ക് എന്നാണ് വിവരം. നെറ്റ്ഫ്‌ളിക്‌സാണ് ചിത്രം ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത് എന്നാണ് പുറത്തു വരുന്ന സൂചന.
അതേ സമയം ചിത്രത്തിന്റെ ഹിന്ദി ഒടിടി അവകാശം പ്രത്യേക വിലയ്ക്ക് തനിയെ വില്‍ക്കാനും നിര്‍മ്മാതാക്കള്‍ പ്ലാന്‍ ചെയ്യുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതോടെ 'ദ ഗോട്ട്' ഒടിടി അവകാശം മാത്രം 200 കോടി കടന്നെക്കും എന്നാണ് തമിഴ് മാധ്യമങ്ങളിലെ വാര്‍ത്ത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്