യേശുദാസിൻ്റെ മകനെന്ന നിലയിൽ താൻ നേരിട്ട ചോദ്യങ്ങളെയും അഭിപ്രായങ്ങളെയും കുറിച്ച് തുറന്ന് പറഞ്ഞ് വിജയ് യേശുദാസ്.
എന്തെങ്കിലും വാർത്ത കണ്ടാല്‍ ചിലർ എന്തിനാണ് വെറുതെ അപ്പന്റെ പേര് ചീത്തയാക്കുന്നത് എന്ന് ചോദിക്കും. അതെന്റെ കൈയില്‍ അല്ലെന്നാണ് ഞാൻ പറഞ്ഞത്.
മകനാണെന്നത് ശരിയാണ്, അതേ പാതയിലാണ് പോകുന്നതും. പക്ഷെ ഇപ്പോഴും ഞാനെന്റേതായ വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ്. ശബ്ദത്തിലും ലുക്കിലും സാമ്യത ഉണ്ടാകും. പക്ഷെ ഞാൻ മറ്റൊരു വ്യക്തിയാണ്.
നേരത്തെ അപ്പയ്ക്കും അമ്മയ്ക്കും ഞാൻ അഭിനയിക്കുന്നതില്‍ താല്‍പര്യം ഇല്ലായിരുന്നു. പക്ഷെ പിന്നീട് ചാൻസ് വന്നപ്പോള്‍ ഇനിയിപ്പോള്‍ ആരോടും ചോദിക്കാനൊന്നും നില്‍ക്കേണ്ട, എനിക്ക് 35-36 വയസായി. ഈ ചാൻസ് ഇനി വരില്ല. ഒന്ന് ശ്രമിക്കാമെന്ന് കരുതി.
വിജയ പരാജയം നമ്മുടെ കൈയില്‍ അല്ല. അത് പോലെ അപ്പയുണ്ടാക്കിയ ലെഗസി അദ്ദേഹത്തിന്റേതാണ്. എനിക്കത് നശിപ്പിക്കാനോ ഇനിയും മുന്നോട്ട് കൊണ്ട് പോകാനോ പറ്റില്ല. ആ ഉത്തരവാദിത്തം 2010 ഓടെ ഞാൻ മാറ്റി വെച്ചു. എനിക്കത് ചുമക്കാൻ പറ്റില്ല. എന്റെ ഉത്തരവാദിത്തം തന്നെ എനിക്ക് കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്- വിജയ് യേശുദാസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്