അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ട് തമിഴ് സൂപ്പര്‍താരം ദളപതി വിജയ് തന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത് ആരാധകരെ ശരിക്കും ആവേശത്തിൽ ആക്കിയിട്ടുണ്ട്. രാഷ്ട്രീയം തനിക്ക് ഹോബിയല്ലെന്ന് പ്രഖ്യാപിച്ചത്തോടെ താരം സിനിമ രംഗത്ത് നിന്നും വിട്ട് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്ന സൂചനയാണ് ലഭിക്കുന്നത്.
തമിഴ് വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ ഏറ്റവും അധികം ചർച്ചയാകുന്നത് ഇനി താരം സിനിമയിൽ തുടരുമോ എന്ന കാര്യം ആണ്. നിലവില്‍ വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ട്' സിനിമയിലാണ് വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്.
ഈ ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി താന്‍ ചെയ്യുമെന്നാണ് വിജയ് വ്യക്തമാക്കുന്നത്. തന്‍റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാതെ ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയാക്കും എന്നാണ് വിജയ് കത്തില്‍ വ്യക്തമാക്കുന്നത്. പിന്നീട് പൂര്‍ണ്ണമായും ജനസേവനത്തിലായിരിക്കും എന്നും താരം പറയുന്നു.
ദ ഗോട്ട് റിലീസായിട്ടേ പുതിയ ചിത്രത്തില്‍ ദളപതി വിജയ് എത്തുകയുള്ളൂ എന്ന് ആണ് താരവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. താരത്തിന്റെ അവസാന ചിത്രം ഏതായിരിക്കും എന്നും താരം സിനിമാ ജീവിതം അവസാനിപ്പിക്കുമോ എന്നും ഉള്ള ആകാംക്ഷയിൽ ആണ് ആരാധകർ ഇപ്പോൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്