നടികർ സംഘത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി വിജയ്. വിജയ് നല്‍കിയ സംഭാവനയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് അസോസിയേഷൻ തന്നെയാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ, ഒരു ദശാബ്ദത്തോളമായി തങ്ങളുടെ അംഗങ്ങള്‍ക്കായി ഒരു കെട്ടിടം നിർമ്മിക്കാനുള്ള ശ്രമത്തിലായിരുന്നു.
കെട്ടിടം പണിയുമെന്ന വാഗ്ദാനവുമായാണ് അസോസിയേഷൻ്റെ നിലവിലെ ഭാരവാഹികള്‍ അധികാരമേറ്റത്. 2017-ല്‍ ദ്രുതഗതിയില്‍ പണി തുടങ്ങിയെങ്കിലും നിരവധി സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് പണി നിലച്ചു. ഇപ്പോഴിതാ തമിഴ് സിനിമയിലെ മുൻനിര താരങ്ങള്‍ കെട്ടിട നിർമാണത്തിന് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്.
അതേസമയം നേരത്തെ കമല്‍ഹാസൻ കെട്ടിടത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കിയിരുന്നു. ഇപ്പോഴിതാ വിജയ്‌യും സംഭാവന നൽകി രംഗത്ത് എത്തിയിരിക്കുകയാണ്. നടികർ സംഘം സെക്രട്ടറി, നടൻ വിശാല്‍ എക്സിലൂടെ വിജയിക്ക് നന്ദി അറിയിച്ചു.
'ഗ്രേറ്റസ്റ്റ് ഒഫ് ഓള്‍ ടൈം' എന്ന ചിത്രത്തിലാണ് വിജയ് നിലവില്‍ പ്രവർത്തിക്കുന്നത്. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയത്തില്‍ സജീവമായി പ്രവർത്തിക്കാനൊരുങ്ങുന്ന വിജയ് യുടെ അവസാന ചിത്രമാണെന്നാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്