വാഴയിലയിൽ സദ്യ, അതിഥികൾക്ക് കരിക്കിൻ വെള്ളം; ഉദയ്പൂരിൽ വിവാഹ ഒരുക്കങ്ങൾ തകൃതി! 

FEBRUARY 24, 2026, 1:54 AM

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹത്തിന്റെ വിശേഷങ്ങൾ പുറത്ത്.

ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് നടക്കുന്ന വിവാഹ ചടങ്ങുകൾ പൂർണ്ണമായും ദക്ഷിണേന്ത്യൻ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ടുള്ളവയായിരിക്കും. ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന വിറോഷ് (VIROSH) എന്ന പേര് തന്നെ തങ്ങളുടെ വിവാഹത്തിന് ദമ്പതികൾ ഔദ്യോഗികമായി നൽകിയിട്ടുണ്ട്.

ആധുനികമായ ആഡംബരങ്ങൾക്കപ്പുറം തികച്ചും ലളിതവും പ്രാദേശികവുമായ ആചാരങ്ങൾക്കാണ് വിവാഹത്തിൽ മുൻഗണന നൽകുന്നത്. വിവാഹത്തിനെത്തുന്ന അതിഥികൾക്ക് വാഴയിലയിൽ പരമ്പരാഗത ഭക്ഷണവും കരിക്കിൻ വെള്ളവുമാണ് വിളമ്പുന്നതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു. 

vachakam
vachakam
vachakam

ഐശ്വര്യത്തിന്റെയും വിശുദ്ധിയുടെയും പ്രതീകമായാണ് വാഴയിലയിലെ സദ്യയും കരിക്കിൻ വെള്ളവും വിവാഹവിരുന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിനിമ മേഖലയിലുള്ളവരെ ഒഴിവാക്കി അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമടങ്ങുന്ന സ്വകാര്യ ചടങ്ങായിട്ടായിരിക്കും ഉദയ്പൂരിലെ വിവാഹം നടക്കുക.

ഫെബ്രുവരി 22-ന് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും വിവാഹ വാർത്ത സ്ഥിരീകരിച്ചത്. ഉദയ്പൂരിലെ ചടങ്ങുകൾക്ക് ശേഷം മാർച്ച് 4-ന് ഹൈദരാബാദിലെ താജ് കൃഷ്ണയിൽ വെച്ച് സിനിമാ രംഗത്തെ സഹപ്രവർത്തകർക്കായി വമ്പിച്ച റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. ആരാധകരുടെ വലിയ പിന്തുണയും സ്നേഹവുമാണ് ഈ താരജോഡികൾക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam