വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും പ്രണയത്തിലെ ആണെന്നും വിവാഹാഹിതരാകാൻ പോകുകയാണെന്നും ഉള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. ഇരുവരുടെയും വിവാഹ നിശ്ചയം ഈ വരുന്ന ഫെബ്രുവരിയിൽ നടക്കും എന്നും അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ആ വാർത്ത സത്യമല്ല എന്ന തരത്തിലുള്ള റിപോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ഇപ്പോള്‍ ലിവിംഗ് ടുഗതറിലാണ്. താല്‍ക്കാലം ഈ ബന്ധം വിവാഹത്തിലേക്ക് ഇപ്പോള്‍ കൊണ്ടു പോകേണ്ടതില്ലെന്നാണ് ഇരുവരുടെയും തീരുമാനം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കരിയറിലെ ഏറ്റവും തിരക്കുള്ള സമയത്താണ് ഇരുവരും എന്നത് കൊണ്ട് തന്നെ പെട്ടെന്ന് ഒരു ദാമ്പത്യം എന്നത് ഇരുവരുടെയും മനസില്‍ ഇല്ലെന്നാണ് ഇരുവരുടെയും അടുത്ത കുടുംബങ്ങള്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്