ഫാഫ അയ്യാ...ഔട്ട്‌സ്റ്റാന്‍ഡിങ് സിനിമ !! ഫഹദിന്റെ 'ആവേശ'ത്തെ പ്രശംസിച്ച്‌ വിഘ്‌നേഷ് ശിവന്‍

APRIL 20, 2024, 12:51 PM

ഫഹദ് ഫാസില്‍ നായകനായ ആവേശം എന്ന ചിത്രം തിയറ്ററില്‍ ഗംഭീര പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഏപ്രില്‍ 11ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇതോടകം 60 കോടി കടന്നു.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംവിധായകനും നിര്‍മാതാവും നയന്‍താരയുടെ ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിഘ്‌നേഷിന്റെ പ്രതികരണം.

'ഔട്ട്‌സ്റ്റാന്‍ഡിങ് സിനിമ, ഫാഫ അയ്യാ, നിങ്ങളീ ഭൂമിയിലുള്ള ആളൊന്നുമല്ല. ഭ്രാന്തമായ എഴുത്ത്, അതിശയിപ്പിക്കും വിധത്തിലുള്ള എക്‌സിക്യൂഷന്‍. മലയാള സിനിമ എല്ലാം തകര്‍ത്തെറിഞ്ഞ് മുന്നോട്ടു പോകുകയാണ്. ജിത്തു മാധവനും സുഷിന്‍ ശ്യാമിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍,' വിഘ്‌നേഷ് കുറിച്ചു.

vachakam
vachakam
vachakam

കഴിഞ്ഞദിവസം പ്രേമലു കണ്ട് ചിത്രത്തെ പ്രശംസിച്ച്‌ നയന്‍താരയും രംഗത്തെത്തിയിരുന്നു. നല്ല സിനിമകള്‍ എപ്പോഴും തന്നെ സന്തോഷിപ്പിക്കുന്നു എന്നാണ് നയന്‍താര പറഞ്ഞത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam