കരിയറിൽ ഉടനീളം മികച്ച വേഷങ്ങൾ ചെയ്ത നടിയാണ് വിദ്യാ ബാലൻ. ബോളിവുഡിന് പുറമെ മലയാളത്തിലെയും മികച്ച സിനിമകളുടെ ഭാഗമായിരുന്നു താരം. കാർത്തിക് ആര്യനും തൃപ്തി ദിമ്രിയും അഭിനയിച്ച ഭൂൽ ഭുലയ്യ 3 ആണ് വിദ്യാ ബാലൻ്റെ ഏറ്റവും പുതിയ ചിത്രം.
സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'ഡേർട്ടി പിക്ചർ' എന്ന ചിത്രം വിദ്യാ ബാലൻ്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് വിദ്യാ ബാലന് ഏറെ നിരൂപക പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിദ്യാ ബാലൻ.
ഡേർട്ടി പിക്ചർ എന്ന ചിത്രത്തിന് ശേഷമാണ് താൻ പുകവലിക്ക് അടിമയായതെന്ന് വിദ്യാ ബാലൻ പറയുന്നു. പുകയിലയുടെ മണം തനിക്ക് ഇഷ്ടമാണെന്നും കോളേജ് കാലത്ത് ബസ് സ്റ്റോപ്പുകളിൽ പുകവലിക്കുന്നവരുടെ അടുത്ത് ഇരിക്കാറുണ്ടെന്നും വിദ്യാ ബാലൻ പറഞ്ഞു.
“സിനിമയുടെ ഷൂട്ടിംഗിന് മുമ്പ് പുകവലിച്ചിട്ടുണ്ട്. എങ്ങനെ പുകവലിക്കണം എന്നെനിക്കറിയാം. പക്ഷെ ഞാൻ പുകവലിക്കാറില്ലായിരുന്നു. എന്നാൽ ഒരു കഥാപാത്രമാകുമ്പോൾ അത് ഫേക്ക് ചെയ്യാൻ പറ്റില്ല. എനിക്ക് മടി തോന്നാൻ പാടില്ല. കാരണം പുകവലിക്കുന്ന സ്ത്രീകളെക്കുറിച്ച് അക്കാലത്ത് ചില ധാരണകളുണ്ടായിരുന്നു. പുകവലിക്കാൻ ഞാൻ പണ്ടേ ആഗ്രഹിച്ചിരുന്നു.
ഞാൻ പുകവലി ആസ്വദിച്ചിരുന്നു. സിഗരറ്റ് ഹാനികരമല്ലെങ്കിൽ ഞാൻ സ്മോക്കറായേനെ. കോളേജ് കാലത്ത് ഞാൻ ബസ് സ്റ്റോപ്പിൽ പുകവലിക്കുന്നവരുടെ അടുത്ത് ഇരിക്കുമായിരുന്നു. ദി ഡേർട്ടി പിക്ചറിന് ശേഷം ഞാൻ ദിവസവും രണ്ടോ മൂന്നോ സിഗരറ്റ് വലിക്കുമായിരുന്നു. അഭിമുഖത്തിൽ വിദ്യാ ബാലൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്