ഇന്ത്യ മുഴുവൻ ആരാധകർ ഉള്ള താരമാണ് നയൻതാര. താരത്തിന്റെ അഭിനയത്തിന് മാത്രമല്ല വസ്ത്ര ധാരണത്തിനും ഏറെ ആരാധകർ ഉണ്ട്. ഒരു ഫാഷൻ ഐക്കൺ തന്നെയാണ് നയൻതാര. ഇപ്പോൾ താരത്തിന്റെ എയർപോർട്ട് ലുക്ക് ആണ് വൈറൽ ആവുന്നത്.
എത്‌നിക് എയർപോർട്ട് ലുക്കിലാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടത്. കറുത്ത സൽവാർ ധരിച്ചു എത്തനിക്ക് ലുക്കിൽ ആണ് താരം എത്തിയത്. മനോഹരമായ ഒരു ഷാളും താരം സൽവാറിനൊപ്പം മനോഹരമായി പെയർ ചെയ്തിരുന്നു. എത്‌നിക് ലുക്കിനൊപ്പം കൂളിംഗ് ഗ്ലാസ് കൂടി ധരിച്ചു എത്തിയ താരം അക്ഷരാർത്ഥത്തിൽ കൂൾ ലുക്കിൽ ആയിരുന്നു എന്ന് തന്നെ പറയാം.
നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് നയൻതാര എന്നതിൽ സംശയമില്ല. ലേഡി സൂപ്പർസ്റ്റാർ എന്ന് ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്ന നടി, രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാ മേഖലയുടെ ഭാഗമാണ്.
2023-ൽ നവാഗതനായ നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത അന്നപൂരണി: ദ ഗോഡ്‌സ് ഓഫ് ഫുഡ് എന്ന ചിത്രത്തിലാണ് നയൻതാര അവസാനമായി അഭിനയിച്ചത്. ഒടിടി പ്രീമിയറിന് ശേഷം ചിത്രം വലിയ വിവാദത്തിൽ പെട്ടിരുന്നു. തുടർന്ന് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സിനിമയ്‌ക്കെതിരെ പരാതി ഉയർന്നതിനെ തുടർന്ന് ചിത്രം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് ചിത്രം നീക്കം ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്