വിക്കി കൗശലിന്റെ 'ഛാവ'ക്ക് ഗോവയിലും മധ്യപ്രദേശിലും നികുതി ഇളവ്; കാരണം ഇതാണ് 

FEBRUARY 20, 2025, 1:26 AM

മറാത്ത ഭരണാധികാരി ഛത്രപതി സംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച 'ഛാവ' എന്ന ബയോപിക് സിനിമക്ക് ഗോവയിലും മധ്യപ്രദേശിലും നികുതി ഇളവ്. വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ചിത്രമാണ് ഛാവ. 

ഛത്രപതി സംബാജി മഹാരാജിന്റെ ത്യാഗം ജനങ്ങൾക്ക് പ്രചോദനമാണെന്ന് ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എക്‌സിലൂടെ വ്യക്തമാക്കി. ഛത്രപതി സംബാജി മഹാരാജിന്റെ ജീവിതത്തെയും ത്യാഗത്തെയും ആസ്പദമാക്കി നിർമ്മിച്ച ഛാവക്ക് ഗോവയിൽ നികുതി ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫെബ്രുവരി 14 ന് ഇറങ്ങിയ ചിത്രത്തിൽ സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോൻസാലയെയി വേഷം ചെയ്തിരിക്കുന്നത് രശ്‌മിക മന്ദാനയാണ്.  

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam