അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ റൊമാന്റിക് വിഡിയോയ്ക്ക് നേരെ വിമർശനം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത വീഡിയോയ്ക്ക് പിന്നാലെയാണ് രൂക്ഷ വിമർശനം ഉയരുന്നത്.
ചാന്തുപൊട്ടിലെ ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന് തുടങ്ങുന്ന ഗാനം റീക്രീറ്റ് ചെയ്തിരിക്കുകയാണ് രേണു സുധിയും ദാസേട്ടൻ കോഴിക്കോടും.
സുധിയുടെ ആകസ്മിക മരണവും, രേണുവിന്റെ ചില പ്രതികരണങ്ങളും മറ്റും പലപ്പോഴും വിമർശനത്തിന് പാത്രമായിട്ടുണ്ട്.
സുധിയുടെ മരണം കൊണ്ട് ഉപകാരം ഉണ്ടായത് നിങ്ങൾക്കാണ് എന്നും കമന്റുകളിലൂടെ ചിലർ പറയുന്നു. സുധി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമോ, അഭിനയിക്കാം പക്ഷേ ഈ വീഡിയോ മോശമായിപ്പോയി തുടങ്ങിയ കമന്റുകൾ ഉൾപ്പെടെ അസഭ്യവർഷവും കമന്റിലുണ്ട്.
അതേ സമയം രേണു സുധി ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്