ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ചിത്ര നായർ വിവാഹിതയായതായി റിപ്പോർട്ട്. ചിത്ര തന്നെയാണ് വിവാഹ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അതേസമയം വരന്റെ പേരോ മറ്റു വിവരങ്ങളോ ചിത്ര പങ്കുവച്ചിട്ടില്ല.
നിരവധി പേരാണ് നവദമ്പതികൾക്ക് വിവാഹാശംസകൾ നേർന്ന് രംഗത്ത് എത്തിയത്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ, പൊറാട്ട് നാടകം, വയസെത്രയായി തുടങ്ങിയ സിനിമകളിലും ചിത്ര പ്രധാന വേഷത്തിലെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്