ബര്‍ത്ത് ഡേ ആഘോഷത്തിനിടെ ഹൈഡ്രജന്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം പൊള്ളി. വിയറ്റ്‌നാമിലെ ഹനോയിയില്‍ നടന്ന ഒരു ജന്മദിനാഘോഷതിനിടെയാണ് അപ്രതീക്ഷിത അപകടം നടന്നത്. കേക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ബലൂണ്‍ പൊട്ടിത്തെറിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ബര്‍ത്ത് ഡേ ആഘോഷിച്ച യുവതി ജിയാങ് ഫാം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് .
ഫെബ്രുവരി 14 നായിരുന്നു സംഭവം. ഒരു റെസ്റ്റോറന്റില്‍ വച്ചായിരുന്നു പാര്‍ട്ടി. ഹാള്‍ നിരവധി ബലൂണുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. ബര്‍ത്ത്ഡേ ഫോട്ടോകള്‍ക്ക് പോസ് ചെയ്യാന്‍ ജിയാങ്ങും കുറച്ച് ബലൂണുകള്‍ വാങ്ങിയിരുന്നു. ഒരു കൈയില്‍ പിറന്നാള്‍ കേക്കും മറുകൈയില്‍ ബലൂണുകളുമായാണ് യുവതി വേദിയില്‍ നിന്നത്. എന്നാല്‍ ഫോട്ടോകള്‍ എടുക്കുന്നതിന്റെ കയ്യിലിരുന്ന ബലൂണ്‍ കേക്കിലെ കത്തിച്ച മെഴുകുതിരിയില്‍ സ്പര്‍ശിച്ചു. തൊട്ടടുത്ത നിമിഷം ബലൂണ്‍ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം തീഗോളമായി മാറുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്