കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതാണ് ചിത്രത്തിന് ഇത്രയും ആരാധകരെ നേടാൻ ഉള്ള കാരണം.
ഇപ്പോള്‍ തുടര്‍ച്ചയായി ചിത്രത്തിന്‍റെ ക്യാരക്ടറുകളെ പരിചയപ്പെടുത്തുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. ചിത്രത്തിലെ 14മത്തെ കഥാപാത്രമായി എത്തുന്നത് നിഖത് ഖാൻ ഹെഖ്ഡേ ആണ്. ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍റെ സഹോദരിയാണ് നിഖത് ഖാൻ. സുഭദ്ര ബെന്‍ എന്നാണ് ക്യാരക്ടറിന്‍റെ പേര്. 2023 ലെ വന്‍ ഹിറ്റായ ബോളിവുഡ് ചിത്രം പഠാനില്‍ ശ്രദ്ധേയ വേഷം ചെയ്ത നടിയാണ് നിഖത് ഖാൻ.
"ചിത്രത്തില്‍ ഒരു രാജ കുടുംബഅംഗമായണ് താന്‍ അഭിനയിക്കുന്നത്. രാജകീയ സ്ഥാനത്ത് ആണെങ്കിലും മാനുഷികമായ മൂല്യങ്ങള്‍ ഉള്ള ഒരാളാണ് ബെന്‍. അവര്‍ പ്രശ്നങ്ങളില്‍ പെടുന്ന ഒരു കൂട്ടം മനുഷ്യരെ സംരക്ഷിക്കുന്നുണ്ട്. അവര്‍ക്ക് പ്രതിസന്ധികളും ചതികളും നേരിടേണ്ടി വരുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം തന്‍റെ കഥാപാത്രം നല്‍കുന്നുണ്ട്" നിഖത് ഖാൻ ഹെഖ്ഡേ തന്‍റെ എമ്പുരാനിലെ റോളിനെക്കുറിച്ച് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്