മുംബൈ: നടി രാഖി സാവന്തിന് നോട്ടീസ് നല്‍കി മഹാരാഷ്ട്ര സൈബർ സെല്‍. ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോക്കിടെയുണ്ടായ അശ്ലീല പരാമർശത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.
നടീ നടൻമാർ, നിർമാതാക്കള്‍, പാനലിസ്റ്റുകള്‍, തുടങ്ങി ഷോയുമായി ബന്ധപ്പെട്ട് 42 പേരെ സൈബർ സെല്‍ വിളിപ്പിച്ചിട്ടുണ്ട്.
ഷോയുടെ 12-ാം എപ്പിസോഡില്‍ പാനലിസ്റ്റായിരുന്നു രാഖി സാവന്ത്. ഗസ്റ്റ് ആയാണ് നടി ഷോയില്‍ എത്തിയത്.യൂട്യൂബര്‍മാരായ ആശിഷ് ചഞ്ചലാനിയോടും രണ്‍വീര്‍ അല്ലാബാദിയയോടും തിങ്കളാഴ്ച മൊഴി രേഖപ്പെടുത്താന്‍ ഹാജരാവാന്‍ മഹാരാഷ്ട്ര സൈബര്‍ സെല്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഒരു മത്സരാര്‍ഥിയോട് യൂട്യൂബർ രണ്‍വീര്‍ അല്ലാബാഡിയ അശ്ലീലപരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നാണ് റിയാലിറ്റി ഷോ വിവാദമായത്. സാമൂഹികമാധ്യമത്തില്‍ വ്യാപകമായി പങ്കിട്ട വീഡിയോ വലിയ പ്രതിഷേധത്തിനിടയാക്കി.
ഐ.ടി. ആക്ട് പ്രകാരം മഹാരാഷ്ട്ര സൈബര്‍വകുപ്പ് സ്വമേധയാ എഫ്.ഐ.ആര്‍. ഫയല്‍ചെയ്തു. ഷോയുടെ 18 എപ്പിസോഡുകളും നീക്കാന്‍ സൈബര്‍വകുപ്പ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്