'മീറ്റര്‍ ഇട്ടില്ലെങ്കില്‍ സൗജന്യ യാത്ര'; മാര്‍ച്ച്‌ ഒന്ന് മുതല്‍ ഓട്ടോയില്‍ മീറ്റര്‍, സ്റ്റിക്കര്‍ എന്നിവ നിര്‍ബന്ധം

FEBRUARY 20, 2025, 9:17 AM

കൊല്ലം: ഓട്ടോറിക്ഷകളില്‍ യാത്രാനിരക്ക് പ്രദർശിപ്പിക്കുന്ന മീറ്റർ അഥവാ ഫെയർ മീറ്റർ പ്രവർത്തിച്ചില്ലെങ്കില്‍ അത് സൗജന്യ യാത്രയായി കാണാക്കപ്പെടുമെന്ന് അറിയിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറക്കി ട്രാൻസ്‌പോർട്ട് കമ്മീഷണർ.

ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ് ഈടാക്കുന്നതിന്റെ പേരില്‍ സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരും പതിവായി സംഘർഷത്തില്‍ ഏർപ്പെടാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

കൊച്ചി സ്വദേശിയായ കെപി മാത്യൂസ് മോട്ടോർ വാഹന വകുപ്പിന് സമർപ്പിച്ച നിർദേശമാണ് മാർച്ച്‌ ഒന്ന് മുതല്‍ പ്രാവർത്തികമാക്കുക. ദുബായില്‍ ഓട്ടോറിക്ഷകളില്‍ യാത്ര ചെയ്യുന്ന സമയത്ത് ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താല്‍ യാത്ര സൗജന്യം എന്ന് എഴുതിയിട്ടുള്ള സ്റ്റിക്കർ യാത്രക്കാരന് ദൃശ്യമാകും വിധം പതിച്ചിരിക്കണം എന്ന് നിയമമുണ്ട്.

vachakam
vachakam
vachakam

അത്തരത്തില്‍ കേരളത്തില്‍ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളിലും "യാത്രാവേളയില്‍ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താല്‍ യാത്ര സൗജന്യം' (If the fare meter is not engaged or not working, your journey is free) എന്നത് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിൻറ് ചെയ്‌ത സ്റ്റിക്കർ യാത്രക്കാർക്ക് അഭിമുഖമായോ ഡ്രൈവിംഗ് സീറ്റിന് പുറകിലായോ പതിച്ചിരിക്കണം. അല്ലെങ്കില്‍ വെള്ള അക്ഷരത്തില്‍ വായിക്കാൻ കഴിയുന്ന വലുപ്പത്തില്‍ എഴുതി വയ്ക്കണം.

ഫിറ്റ്നസ് ടെസ്റ്റ് പാസ് ആകുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഈ നിർദേശങ്ങള്‍ കൂടി പുതിയതായി ഉള്‍പ്പെടുത്തും. ഇത് കർശനമായി നടപ്പിലാക്കേണ്ടത് എല്ലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർമാരുടെയും ഉത്തരവാദിത്തം ആണെന്നും, പുതിയ നിർദേശങ്ങള്‍ നടപ്പിലാകുന്നുണ്ടന്ന് ഉറപ്പ് വരുത്തണമെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണർ അടുത്തിടെ പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam