ഹോളിവുഡ്: ടോം ഹോളണ്ട് നായകനായി എത്തുന്ന സ്‌പൈഡർ മാൻ 4 റിലീസ് തീയതി മാറ്റിയതായി റിപ്പോർട്ട്. ദി ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് പ്രകാരം മാർവൽ സൂപ്പർഹീറോയുടെ അടുത്ത ചിത്രത്തിന്റെ റിലീസിൽ മാറ്റം എന്നാണ് പുറത്തു വരുന്ന വിവരം.
ചിത്രം നേരത്തെ ഷെഡ്യൂൾ ചെയ്ത റിലീസ് ഡേറ്റ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം തീയറ്ററില്‍ എത്തും എന്നാണ് ലഭിക്കുന്ന വിവരം. പുതിയ റിലീസ് തീയതി അനുസരിച്ച് ജൂലൈ 31-നായിരിക്കും സ്പൈഡര്‍മാന്‍ 4 തിയറ്ററുകളിൽ റിലീസ് ചെയ്യുക എന്നാണ് ലഭിക്കുന്ന വിവരം.
റിലീസ് തീയതി മാറ്റിയതോടെ ക്രിസ്റ്റഫർ നോളന്‍റെ ദി ഒഡീസിയിൽ നിന്ന് വലിയൊരു ഇടവേള സ്പൈഡര്‍മാൻ 4ന് ലഭിക്കും. ടോം ഹോളണ്ട് അഭിനയിക്കുന്ന ഈ ചിത്രം ജൂലൈ 17 ന് തിയേറ്ററുകളില്‍ എത്തും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്