കൊച്ചി: നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുൻപങ്കാളി ഡോ. എലിസബത്ത് ഉദയൻ രംഗത്ത്. തന്നെ ശാരീരികമായും മാനസികമായും ബാല ഉപദ്രവിച്ചെന്ന ഗുരുതര ആരോപണം ആണ് എലിസബത്ത് ഉന്നയിക്കുന്നത്.
രണ്ടാഴ്ച മുമ്പ് ബാലയും ഭാര്യ കോകിലയും ഒരു തമിഴ് യുട്യൂബ് ചാനലിന് അഭിമുഖം നൽകിയിരുന്നു. ഇതിൽ വിവാഹത്തെ കുറിച്ചടക്കം ഇരുവരും സംസാരിച്ചിരുന്നു. വീഡിയോക്ക് വന്ന കമന്റുകളിലൊന്നിൽ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ ബാലയെ എലിസബത്ത് വശീകരിക്കുകയായിരുന്നു എന്നൊരു ആരോപണമുണ്ടായിരുന്നു. ഇതിന് മറുപടിയായാണ് എലിസബത്തിന്റെ വെളിപ്പെടുത്തൽ ഉണ്ടായത്.
ബാലയുടെ ഗുണ്ടകളെയും മുമ്പ് നടത്തിയ ഭീഷണികളും ഓർക്കുമ്പോൾ തനിക്കും കുടുംബത്തിനും ഇപ്പോഴും പേടിയാണെന്ന് ആണ് എലിസബത്ത് പറയുന്നത്. ഞങ്ങൾ ഫേസ്‌ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. എന്നോടൊപ്പം ആയിരുന്നപ്പോൾ തന്നെ അയാൾ മറ്റു സ്ത്രീകൾക്ക് അയച്ച മെസേജുകളും ശബ്ദ സന്ദേശങ്ങളും ഇപ്പോഴും എന്റെ കൈയിലുണ്ട്. അയാൾ എങ്ങനെ വീണ്ടും വിവാഹം കഴിച്ചുവെന്ന് എനിക്കറിയില്ല. ആളുകളെ ക്ഷണിച്ചുവരുത്തി അയാൾ എന്നെ വിവാഹമാല അണിയിച്ചു. വിവാഹം പൊലീസിന്റെ മുന്നിൽ വച്ചാണ് നടത്തിയത്. ജാതകത്തിലെ പ്രശ്നം കാരണം 41 വയസിന് ശേഷം മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയൂവെന്ന് അയാളും അയാളുടെ അമ്മയും പറഞ്ഞുവെന്നും എലിസബത്ത് പറയുന്നു. തനിക്കെതിരെ വന്ന കമന്റിന്റെ സ്ക്രീൻ ഷോട്ടും എലിസബത്ത് ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ താൻ നൽകിയ മറുപടിക്കൊപ്പം ചെറിയ കുറിപ്പും എലിസബത്ത് പങ്കുവച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്